ഇന്ത്യയിലെത്തി ചായ കുടിച്ചു; അമേരിക്കയില്‍ ചായക്കട തുടങ്ങി, അവാര്‍ഡും വാങ്ങി..!!

ബ്രൂക്ക് എഡി 2002 ല്‍ ഇന്ത്യയിലെത്തി ഒരു ചായ കുടിച്ചു. പുളളിക്കാരിക്ക് ചായ വല്ലാതെ അങ്ങ് പിടിച്ചു. തിരിച്ച് തന്‍റെ നാടായ യു.എസിലെ കൊളറാഡോയിലെത്തിയ ബ്രൂക്ക് അവിടെ ഇന്ത്യന്‍ ചായ അന്വേഷിച്ചു നടന്നു. പല റിഫ്രഷ്മെന്‍റ് ഷോപ്പുകളിലും കയറിയിറങ്ങി ബ്രൂക്ക്. പക്ഷേ ഇന്ത്യന്‍ ചായ മാത്രം കിട്ടിയില്ല. പിന്നീട് ഇന്ത്യന്‍ ചായ കുടിക്കാനായി മാത്രം 2006 ല്‍ വീണ്ടും അവര്‍ ഇന്ത്യയിലെത്തി. ഇന്ത്യയിലെ പലയിടങ്ങളിലും യാത്ര ചെയ്ത് ചായ കുടിച്ചു.

തിരികെ കോളറാഡോയിലെത്തിയ ബ്രൂക്കിന് ഒരു ഐഡിയ തോന്നി. താന്‍ ഇന്ത്യയില്‍ നിന്ന് കുടിച്ചതു പോലെയുളള ചായ കിട്ടുന്ന ഒരു ഷോപ്പ് കോളറാഡോയില്‍ തുടങ്ങിയാലോ?. അധികം വൈകിയില്ല അവള്‍ തന്‍റെ ജോലി ഉപേക്ഷിച്ച് 2007 ല്‍ കോളറാഡോയില്‍ “ഭക്തി” എന്നപേരില്‍ ചായക്കട തുടങ്ങി. ഇന്ത്യയുടെ ചായ വില്‍ക്കുന്ന ഷോപ്പിന് ഇന്ത്യയുമായി അടുത്ത ബന്ധമുളള പേര് വേണമെന്ന വാശിയാണ് “ഭക്തി” എന്ന പേരിലേക്ക്  ബ്രൂക്കിനെ എത്തിച്ചത്.

ഇരട്ടകുട്ടികളുടെ അമ്മയായകൂടിയായ ബ്രൂക്കിന് പ്രമുഖ സംരംഭകത്വ മാസിക 2014 ലെ മികച്ച സംരംഭകയ്ക്കുളള അവാര്‍ഡ് നല്‍കി ആദരിച്ചു. 2018 ആയപ്പോഴേക്കും “ഭക്തി”യെന്ന ഷോപ്പിന്‍റെ മൊത്ത വരുമാനം ഏഴ് മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. തനിക്ക് ഇന്ത്യയും ഇവിടുത്തെ ചായയും ഏറെ പ്രിയപ്പെട്ടതാണെന്ന് ബ്രൂക്ക് ആവേശത്തോടെ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*