ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍: ഫെഡറര്‍ ഫൈനലില്‍..!!

ബി​എ​ൻ​പി പാ​രി​ബാ​സ് (ഇ​ന്ത്യ​ൻ വെ​ൽ​സ്) ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ റോ​ജ​ർ ഫെ​ഡ​റ​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ക്രൊ​യേ​ഷ്യ​യു​ടെ ബൊ​ർ​ണ കോ​റി​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ർ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ വി​ജ​യം. സ്കോ​ർ: 5-7, 6-4, 6-4.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ 17 വി​ജ​യ​ങ്ങ​ൾ ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കി. 2006 ൽ ​നേ​ടി​യ 16 തു​ട​ർ വി​ജ​യ​ങ്ങ​ളാ​ണ് ഫെ​ഡ​റ​ർ തി​രു​ത്തി​ക്കു​റി​ച്ച​ത്.

ഫൈ​ന​ലി​ൽ സ്വി​സ് താ​രം അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പെ​ട്രോ​യെ നേ​രി​ടും. കാ​ന​ഡ​യു​ടെ മി​ലോ​സ് റോ​ണി​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പെ​ട്രോ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-2, 6-3.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*