ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ച് മുംബൈ സിറ്റി സൂപ്പര്‍ കപ്പില്‍..!

ഇന്ത്യന്‍ ആരോസിന് തോല്‍പ്പിച്ച് മുംബൈ സിറ്റി എഫ് സി ഹീറോ സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടി. ഇന്ത്യന്‍ യുവതാരങ്ങള്‍ അണിനിരക്കുന്ന ആരോസ് മികച്ച കളി പുറത്തെടുത്ത് മുംബൈയെ വിറപ്പിച്ച ശേഷമാണ് 2-1ന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മലയാളിതാരം കെ പി രാഹുലാണ് ആരോസിനെ മത്സരത്തില്‍ മുന്നിലെത്തിച്ചത്. 90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയുടെ ആനുകൂല്യത്തില്‍ മുംബൈ മത്സരം അധികസമയത്തേക്ക് കൊണ്ടു പോവുകയായിരുന്നു. അധികസമയത്ത് എവേര്‍ട്ടനാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. ആരോസ് താരം കെ പി രാഹുലാണ് ഹീറോ ഓഫ് ദി മാച്ച്.

മുംബൈ ആധിപത്യത്തോടെയാണ് മത്സരം തുടങ്ങിയത്. അഞ്ചാം മിനുട്ടില്‍ തന്നെ മുംബൈയുടെ എമാനയും എവേര്‍ട്ടണും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഇന്ത്യന്‍ ആരോസിന്റെ മുന്നേറ്റങ്ങള്‍ മലയാളി താരം രാഹുലും നൊഗ്ഡേബെ നൗറേമും ചേര്‍ന്നാണ് നയിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ ആരോസിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുംബൈ മുന്നേറ്റങ്ങളെ പ്രതിരോധിക്കുകയായിരുന്നു. എന്നാല്‍ മത്സരം പുരോഗമിച്ചതോടെ അവര്‍ ഇടക്കിടെ ചില മുന്നേറ്റങ്ങല്‍ നടത്തി. ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ 77ാം മിനുട്ടില്‍ മുംബൈ പ്രതിരോധതാരം ലൂസിയാന്‍ ഗോയനെ കബളിപ്പിച്ച് രാഹുല്‍ മനോഹരമായ ഗോള്‍ നേടി. എന്നാല്‍ കളിയുടെ 90ാം മിനുട്ടില്‍ മുംബൈ തിരിച്ചടിച്ചു. പെനാല്‍ട്ടിയിലൂടെ എമാനയാണ് മുബൈയ്ക്കായി ഗോള്‍ നേടിയത്. നിശ്ചിത സമയം സമനിലയില്‍ അവസാനിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. 105-ാം മിനുട്ടില്‍ മത്സരത്തിലാദ്യമായി മുംബൈ മുന്നിലെത്തി. ലൂയിസ് ഗോയന്‍ നല്‍കിയ ലോംഗ് പോസ്സ് പിടിച്ചെടുത്ത് എവേര്‍ട്ടണ്‍ സാന്റോസാണ് മുബൈയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. അവസാന മിനിറ്റുകളില്‍ ഗോള്‍ നേടാന്‍ ആരോസ് മികച്ച കളി പുറത്തെടുത്തെങ്കിലും ലക്ഷ്യം കണാതിരുന്നതോടെ വിജയം പിടിച്ചെടുത്ത് മുംബൈ സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടി. സൂപ്പര്‍ കപ്പ് നോകൗട്ട് റൗണ്ടില്‍ ഈസ്റ്റ് ബംഗാളാണ് മുംബൈ സിറ്റിയുടെ എതിരാളികള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*