Breaking News

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കാംപെയ്നിന്റെ പേരില്‍ പുറത്തിറങ്ങിയെ കവര്‍ ഫോട്ടോയെ രൂക്ഷമായി വിമര്‍ശിച്ച്‌ ചലച്ചിത്രതാരം ഷീലു എബ്രഹാം..!!

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കാംപെയ്നിന്റെ പേരില്‍ പുറത്തിറങ്ങിയെ കവര്‍ ഫോട്ടോയെ വിമര്‍ശിച്ച്‌ ചലച്ചിത്രതാരം ഷീലു എബ്രഹാം രംഗത്ത്. കുഞ്ഞിനെ മുലയൂട്ടുമ്ബോള്‍ ആരെങ്കിലും നോക്കുന്നുണ്ടോ എന്നൊന്നും ഒരമ്മയും നോക്കാറില്ല. താനുമൊരു അമ്മയാണ്. പൊതുയിടങ്ങളില്‍ താനും കുഞ്ഞിന് മുലയൂട്ടിയിട്ടുണ്ടന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷീലു പറയുന്നു.

ചെറുകിട ബിസിനസുകാർക്ക് കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാൻ 10 വഴികൾ ഇതാ..!!

ആരെയും തുറന്നു കാണിക്കാതെ മുലയൂട്ടാന്‍ ആണ് എല്ലാ അമ്മമാരും ഇഷ്ടപ്പെടുക. കാരണം ആ സ്വകാര്യത അമ്മയ്ക്കും കുട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ ഇത്തരമൊരു ക്യാംപയിനിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് ഷീലു എബ്രഹാം പറയുന്നത്. പാല്‍ ചുരത്താന്‍ കഴിയാത്ത സ്ത്രീയെ മുന്‍നിര്‍ത്തിയെടുത്ത ചിത്രത്തിലൂടെ ആ കുഞ്ഞിനെക്കൂടിയാണ് വിഢിയാക്കിയത്.

ഇത്തരമൊരു ക്യാംപയിനിലൂടെ മാത്രമേ കേരളത്തിലെ അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാകൂ എന്ന ധാരണ തെറ്റാണ് എന്നും ഷീലു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മിയില്‍ വന്ന ചിത്രത്തില്‍ പ്രമുഖ മോഡല്‍ ജിലു ജോസഫാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*