ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…!

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഗ്രീന്‍ ടീ ഇത് ശശിയായ രീതിയില്‍ ഉപയോഗിച്ചില്ലായെങ്കില്‍ ഗുണത്തെക്കാള്‍ അധികം ദോഷമാകും ഉണ്ടാകുക. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ അവയില്‍ അടങ്ങിയിരിക്കുന്ന ആന്റീഓക്സിജിനുകള്‍ ശരീരത്തിലെ ടോസിനുകളെ തടയുകയും ശരീരത്തെ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിനും ഗ്രീന്‍ ടീ ഏറെ ഫലപ്രദമാണ് ഇവ. ഇനി ഇത് കുടിയ്ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വെറും വയറ്റില്‍ ഗ്രീന്‍ടീ കുടിയ്ക്കുന്നത് ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടാന്‍ കാരണമാകും.അതുപോലെ ദിവസവും മൂന്നില്‍ കൂടുതല്‍ തവണ ഗ്രീന്‍ ടീ കുടിയ്ക്കുന്നവര്‍ സൂക്ഷിക്കേണ്ടതുണ്ട്.ഗ്രീന്‍ ടീയില്‍ ധാരാളമായി ആന്റീഓക്സൈഡുകളും പ്രകൃതിദത്ത മിശ്രിതങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം നമ്മുടെ ശരീരത്തെ തകരാറിലാക്കും.

പല ആളുകളിലും ഭക്ഷണം കഴിച്ച ഉടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന പതിവ് കാണാറുണ്ട്. എന്നാല്‍ ഇത് ദഹനക്കേട് ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട ഭക്ഷണം കഴിഞ്ഞ് മുപ്പതോ നാല്‍പതോ മിനിട്ടുകള്‍ക്കുശേഷം ഗ്രീന്‍ ടീ കുടിയ്ക്കുക. രാത്രിയില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ അത് ഉറക്കെ തടസ്സപ്പെടുത്തുകയും ഉറക്കം നഷ്ടമാകുകയും ചെയ്യുന്നു.

പഞ്ചസാര , പാല്‍ എക്കിവ ചേര്‍ത്ത് ഗ്രീന്‍ ടീ കുടിയ്ക്കുന്ന പതിവ് ഒഴിവാക്കുക. തേനോ ചെറുനാരങ്ങ നീരോ ചേര്‍ത്ത് ഗ്രീന്‍ ടീ നമ്മുക്ക് ഉപയോഗിക്കാം. ഗ്രീന്‍ ടീ കുടിയ്ക്കുന്നത് കൂടുതല്‍ മൂത്ര വിസര്‍ജ്ജനത്തിനുള്ള സാധ്യത ഉണ്ടാക്കുന്നു. ഇത് നമ്മുടെ ശരീരത്തില്‍ ഡീ ഹൈട്രേഷന്‍ ഉണ്ടാക്കും അതുകൊണ്ട് ഈ പ്രശ്നം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്രീന്‍ ടീയെ നമ്മുക്ക് ആരോഗ്യപരമായ രീതിയില്‍ തന്നെ ഉപയോഗിക്കാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*