എമര്‍ജന്‍സി എക്‌സിറ്റ് വഴി വിമാനത്തില്‍ നിന്നും താഴേക്ക് വീണ് എമിറേറ്റ്‌സ് എയര്‍ക്രാഫ്റ്റ് ജീവനക്കാരിക്ക് പരിക്ക് ; അപകടത്തിനു കാരണമായത്‌….

എമര്‍ജന്‍സി എക്‌സിറ്റ് വഴി വിമാനത്തില്‍ നിന്നും താഴേക്ക് വീണ് എമിറേറ്റ്‌സ് എയര്‍ക്രാഫ്റ്റ് ജീവനക്കാരിക്ക് പരിക്ക്. ഉഗാണ്ടയിലെ എന്റബേ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ജീവനക്കാരിക്ക് അപകടം സംഭവിച്ചത്.

മാര്‍ച്ച് 14 ാം തീയതിയായിരുന്നു അപകടം സംഭവിച്ചത്. എമിറേറ്റ്‌സിന്റെ ഫ്‌ളൈറ്റ് EK729 എന്റബേ വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കവെയായിരുന്നു എമര്‍ജന്‍സി എക്‌സിറ്റ് വഴി വിമാന ജീവനക്കാരി പുറത്തേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ജീവനക്കാരിക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും സംരക്ഷണവും നല്‍കുമെന്നും ഉഗാണ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം വിമാനം പറന്നുയരാന്‍ ശ്രമിക്കവെ ജീവനക്കാരി എമര്‍ജന്‍സി ഡോര്‍ തുറന്ന് അപ്രതീക്ഷിതമായി പുറത്തേക്ക് ചാടുന്നത് പോലെ കാണപ്പെട്ടുവെന്നും യുവതിയെ ഇപ്പോള്‍ സമീപത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*