Breaking News

‘ഡബ്ബ് ചെയ്ത് ഞാന്‍ വീട്ടില്‍ വന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ രണ്ടാമതും വിളിച്ചു;വേറെ ആളെക്കൊണ്ട് ചെയ്യിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു’; മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി രണ്ട് വട്ടം ഡബ്ബ് ചെയ്യേണ്ടി വന്ന അനുഭവം പങ്കുവെച്ച് ദേവി (വീഡിയോ)

താരങ്ങള്‍ തിരശീലയില്‍ പകര്‍ന്നാടുമ്പോള്‍ അവര്‍ക്ക് ശബ്ദമാകുന്ന ചില ‘താര’ങ്ങളുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. പലപ്പോഴും അവരുടെ അധ്വാനത്തിന്റെ വില അവര്‍ക്ക് ലഭിക്കാറില്ല. മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ദേവി. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും ദേവി സ്ഥിര ശബ്ദസാന്നിധ്യമാണ്.

ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു, ബാഹുബലിയേക്കാള്‍ വലിയ സിനിമയ്ക്ക് അക്ഷയ്‌കുമാര്‍; സംവിധാനം പ്രിയദര്‍ശന്‍ ?!

പുലിമുരുകനില്‍ നായിക കമാലിനി മുഖര്‍ജിയുടെ ശബ്ദമായത് ദേവിയാണ്. മൈന എന്ന കഥാപാത്രത്തിന്റെ കുറുമ്പും പ്രണയവും നിറഞ്ഞ സംഭാഷണങ്ങള്‍ ദേവിയുടെ ശബ്ദത്തില്‍ ഭദ്രമായിരുന്നു.ദൃശ്യത്തില്‍ മീനയ്ക്ക് ശബ്ദം നല്‍കിയതും ദേവിയായിരുന്നു.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ ദൃശ്യത്തിലെ മീനയുടെ കഥാപാത്രത്തിന് വേണ്ടി സ്‌പോട്ട് ഡബ്ബിംഗ് നടത്തി. കൂട്ടത്തില്‍ ദേവി പുലിമുരുകനില്‍ രണ്ട് വട്ടം ഡബ്ബ് ചെയ്യേണ്ടി വന്ന അനുഭവവും പങ്കുവെച്ചു.

ദേവിയുടെ വാക്കുകള്‍ ഇങ്ങനെ:

”പുലിമുരുകനെ സംബന്ധിച്ചിടത്തോളം ഡബ്ബ് ചെയ്യാന്‍ വളരെയധികം പ്രയാസമായിരുന്നു. കാര്യം, കമാലിനി മുഖര്‍ജി എന്ന് പറയുന്ന ആര്‍ട്ടിസ്റ്റിന് മലയാളവുമായി യാതൊരു ബന്ധവുമില്ല. ശരിക്കും ഞാന്‍ ആ സിനിമ ആദ്യമൊരിക്കല്‍ ഡബ്ബ് ചെയ്തു. ഡബ്ബ് ചെയ്ത് ഞാന്‍ വീട്ടില്‍ വന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ രണ്ടാമതും വിളിച്ചു. വൈശാഖേട്ടന്‍ പറഞ്ഞു ദേവി, നമുക്ക് ഇത് ഒന്നു കൂടി ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞു.

ഞാന്‍ പറഞ്ഞു, ചേട്ടാ എന്റെ മാക്‌സിമം ഞാന്‍ അതില്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എനിക്കായിട്ട് ഒന്നും ചെയ്യാനില്ല. വേറെ ആളെക്കൊണ്ട് ചെയ്യിക്കുന്നതായിരിക്കും നല്ലത്. ഇല്ലില്ല, അതൊന്നും വേണ്ട. നീ വന്നാല്‍ മതിയെന്ന് പറഞ്ഞു. ഞങ്ങള്‍ അവിടെ ചെന്ന് ഷോര്‍ട്ട് ബൈ ഷോര്‍ട്ട്‌സ് സ്‌ക്രിപ്റ്റില്‍ ചില വേരിയേഷന്‍സൊക്കെ വരുത്തി, അവരുടെ ലിപ് സിങ്കിന് അനുസരിച്ച് സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി മുഴുവന്‍ സിനിമ ഞങ്ങള്‍ രണ്ടാമത് ഡബ്ബ് ചെയ്തു”.

മമ്മൂട്ടി ചിത്രമായ വടക്കന്‍ വീരഗാഥയില്‍ ബാലതാരത്തിന് ശബ്ദം നല്‍കിക്കൊണ്ടായിരുന്നു ദേവി ഡബ്ബിംഗ് മേഖലയിലേക്ക് എത്തിയത്. തുടര്‍ന്ന് എട്ടോളം ചിത്രങ്ങളില്‍ ബാലതാരങ്ങള്‍ക്ക് ദേവി ശബ്ദമായി. മിന്നാരം, മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ആദ്യമായി നായികയ്ക്ക് ശബ്ദം നല്‍കിയത് ചാന്ത് പൊട്ട് എന്ന ചിത്രത്തില്‍ ഗോപികയ്ക്ക് വേണ്ടിയായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ ഇതിനകം ദേവി പൂര്‍ത്തിയാക്കി കഴിഞ്ഞു. സീരിയയില്‍ ബാലതാരമായിട്ടായിരുന്നു ദേവിയുടെ കരിയര്‍ ആരംഭിച്ചത്. ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ടു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ആ സീരിയലിലെ അഭിനയത്തിന് 1993ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*