ഡേറ്റ ചോര്‍ച്ച: ഏപ്രില്‍ ഏഴിനകം വിവരങ്ങള്‍ നല്‍കണമെന്ന് ഫെയ്‌സ്ബുക്കിനോട് കേന്ദ്രസര്‍ക്കാര്‍..!!

കേംബ്രിജ് അനലിറ്റിക്കയുടെ ഡേറ്റാ ചോര്‍ച്ചയെക്കുറിച്ചു വിശദമായ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ചോര്‍ത്തിയ വിവരങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും അതിന്റെ വിവരങ്ങളും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഏപ്രില്‍ ഏഴിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരസാങ്കേതിക മന്ത്രാലയമാണു നോട്ടീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് അയച്ചിരുന്നു. ഇന്ത്യന്‍ വോട്ടര്‍മാരുടെയും ഉപയോക്താക്കളുടെയും വ്യക്തിവിവരങ്ങള്‍ കേംബ്രിജ് അനലിറ്റയ്‌ക്കോ വേറെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും തരത്തില്‍ നല്‍കിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഇവ നല്‍കിയിട്ടുള്ളത് എന്നാണ് ചോദിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*