സി‌പി‌എം മണ്ണുമാഫിയക്കൊപ്പം; കുമ്മനം കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി..!!

മണ്ണ് മാഫിയക്കും കരാറുകാര്‍ക്കും വേണ്ടിയാണ് സിപി‌എം നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 250 ഏക്കര്‍ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം. ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നതടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തുവെന്നും കുമ്മനം അറിയിച്ചു. വസ്തുതകള്‍ പഠിച്ച ശേഷം ഗൌരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു.

കീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമല്ല, അതിജീവനത്തിന് വേണ്ടിയുള്ള ഒരു ഗ്രാമത്തിന്റെ പരിശ്രമമാണ്. കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണ നല്‍കി ഏപ്രില്‍ 2ന് ബിജെപിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും കുമ്മനം അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*