സി കെ വിനീതുമായി എറ്റികെ കൊല്‍ക്കത്ത പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന്; അനസുമായി എടത്തൊടികയുമായി ബ്ലാസ്റ്റേഴ്സും

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അഭിമാന താരമായിരുന്ന സികെ വിനീതിന് സീസണില്‍ തിളങ്ങാന്‍ സാധിക്കാതെപോയതോടെ മാനേജ്മെന്റ് അതൃപ്തി പ്രകടമാക്കുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. വിനീതിനായി ട്രാന്‍സ്ഫര്‍ വിന്‍ഡോ സൗജന്യമാക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്.

ഇപ്പോള്‍ വിനീതുമായി എറ്റികെ കൊല്‍ക്കത്ത പ്രാഥമിക ചര്‍ച്ചകള്‍ നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കനത്ത പ്രതിഫലം കൈപ്പറ്റുന്ന ഒന്നാം നിര താരമായ വിനീത് ഏറ്റവും അനുകൂല സാഹചര്യത്തില്‍ മാത്രമേ കൊല്‍ക്കത്താ കൂടാരത്തിലേക്ക് ചുവടുമാറ്റൂ.

അതിനിടെ അനസ് എടത്തൊടികയുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ജംഷഡ്പൂര്‍ കൂടാരത്തില്‍ താരം തൃപ്തനല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ തൊട്ടുമുമ്ബത്തെ സീസണില്‍ കാഴ്ച്ചവച്ചതുപോലുള്ള പ്രകടനം കാഴ്ച്ചവയ്ക്കാന്‍ താരത്തിന് സാധിച്ചുമില്ല. എന്നാല്‍ കേരളത്തിന്റെ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് അനസ് നേരത്തെ പ്രതികരിച്ചിട്ടുണ്ട്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*