ചോദ്യം കേട്ട് മടുത്തു; ഡിഎന്‍എ ടെസ്റ്റിന് തയാറെടുത്ത് എമി ജാക്‌സണ്‍..!!

ചെറിയ കാലയളവില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച എമി ജാക്‌സണ്‍ന്റെ പുതിയ തീരുമാനം കേട്ട് ഏവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകര്‍ ഏറെയുള്ള എമി ജാക്‌സണ്‍ ഡിഎന്‍എ ടെസ്റ്റിനൊരുങ്ങുകയാണത്രെ. തന്റെ പൗരത്വത്തെക്കുറിച്ചുള്ള ആരാധകരുടെ സംശയത്തിന് മറുപടി നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം. ഇതോടെ എമി ജാക്‌സന്റെ പൗരത്വത്തെക്കുറിച്ചുള്ള ആരാധകര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ക്കാണ് അവസാനമാകുമെന്നാണ് പ്രതീക്ഷ.

 ‘ഞാന്‍ ഏത് രാജ്യക്കാരിയാണെന്ന ചോദ്യം എവിടെ ചെന്നാലും ആള്‍ക്കാര്‍ ചോദിക്കാറുണ്ട്. എന്റെ പൈതൃകത്വം സംബന്ധിച്ച ചര്‍ച്ചകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഞാന്‍ ഇംഗ്ലീഷ് വംശജയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാറില്ല. അതുകൊണ്ട് എന്റെ കുടുംബ ചരിത്രം ശാസ്ത്രീയമായി തന്നെ വെളിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കയാണ്’ നടി പറയുന്നു.

തന്റെ കുടുംബ ചരിത്രം അറിയാനാണ് ഡിഎന്‍എ ടെസ്റ്റ് ചെയ്യുന്നത്. എന്റെ അച്ഛന്റെ അമ്മ പോര്‍ച്ചുഗീസ് വംശജയാണ്. 1900 കളില്‍ ജനിച്ച് ഐല്‍ ഒഫ് മാനില്‍ സ്ഥിരതാമസമാക്കി. അച്ഛന്റെ കുടുംബ ചരിത്രത്തെക്കുറിച്ച് എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ടെസ്റ്റിലൂടെ പുറത്തുവരുമെന്നാണ് എമി പറയുന്നത്.

ഡിഎന്‍എ ആന്‍സിസ്റ്ററി ടെസ്റ്റിലൂടെ കുടുംബത്തെ പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. കുറച്ച് ദിവസത്തിനുള്ളില്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും എല്ലാവരെയും അപ്പോള്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും എമി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*