ചെറുകിട ബിസിനസുകാർക്ക് കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാൻ 10 വഴികൾ ഇതാ..!!

ഒരു സ്ഥാപനം അല്ലെങ്കിൽ വ്യക്തി ഉത്പാദിപ്പിക്കുന്ന അകൽപ്പങ്ങൾ എത്ര നല്ലതാണു എന്ന് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല. കൃത്യമായ മാർക്കറ്റിങ് വിപണന തന്ത്രങ്ങളുടെ ഭാഗമായി അവയുടെ ഗുണമേന്മ ജനങ്ങളിലേക്ക് എത്തിയാൽ മാത്രമേ ഉൽപ്പങ്ങൾക്ക് വിപണി കണ്ടെത്താൻ കഴിയൂ.

കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? അറിയേണ്ടത് എല്ലാം..!!

ഈ ഘട്ടത്തിലാണ് പരസ്യം ചെയ്യുന്നതിന്റെ പ്രസക്തി വരുന്നത്. എന്നാൽ പരസ്യം ചെയ്യുക എന്നാൽ പൊതുവെ ഏറെ പണച്ചെലവുള്ള കാര്യമായാണ് ആളുകൾ കരുതി പോരുന്നത്. അതിനാലാണ് ചെറുകിട ബിസിനസുകാർ പരസ്യം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുന്നത്.

എന്നാൽ ഇന്ന് പരമാവധി ചെലവുകുറച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളേയും പര സ്യപ്പെടുത്താന്‍ നമുക്ക് സാധിക്കും. ഇതിനായി സോഷ്യല്‍ മീഡിയയുടേയും സഹായം അല്പം തേടണം എന്ന് മാത്രം. ഇപ്പോൾ പ്രിന്റ് മീഡിയയിൽ വരുന്ന പരസ്യങ്ങളെക്കാൾ സ്വീകാര്യത ഡിജിറ്റൽ പരസ്യങ്ങളായി മാറുന്നുണ്ട്. കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാനുള്ള ചില മാർഗങ്ങൾ നോക്കാം.

 

 

1) പത്രം വഴി;

കാലങ്ങളായി പ്രചാരത്തിലുള്ള രീതിയാണ് പത്രം വഴിയുള്ള പരസ്യം. ഇത് ചെറുകിട ബിസിനസ്സുകളെ വളരെ സഹായിക്കും. കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ ഡയറക്റ്റ് മെയിലുകളെക്കാള്‍ ഫലപ്രദമാണ്. പരസ്യം നൽകുമ്പോൾ ‘ഏരിയാ റീച്ച്’ നോക്കി പരസ്യം ചെയ്യുക. എല്ലാ എഡിഷനുകളിലും പരസ്യം നൽകുന്നത് വൻകിട ബിസിനസുകാരാണ്.

2) മാസികയിൽ പരസ്യം;

പത്രപ്പരസ്യത്തെ അപേക്ഷിച്ച് ചെലവു കുറവാണിതിന്. പ്രതിന്റെ അത്ര റീച്ച് കിട്ടില്ല. എന്നാൽ ‘ടാര്‍ജറ്റഡ് ഉപഭോക്താക്കളെ ‘ അഭിസംബോധനയ്യാനാകുന്നു.

3) ബിസിനസ്സ്കാര്‍ഡുകള്‍;

കസ്റ്റമര്‍ക്ക് നേരിട്ട് കൊടുത്ത് അവരെ കാന്‍ വാസ് ചെയ്യാം. ഇതിൽ നിങ്ങളുടെവെബ്സൈറ്റും കോണ്ടാക്റ്റ് നിർബന്ധമായും ഉൾപ്പെടുത്തുക.

4) ഡയറക്റ്റ് മെയില്‍;

ഏറെ ഫലപ്രദമായ ഒരു അഡ്വര്‍ട്ടൈസിംഗ് മാര്‍ഗ മാണിത്. നിങ്ങളുടെ കസ്റ്റമര്‍ക്ക് നിങ്ങളുടെ വിവരങ്ങൾ വച്ചുകൊണ്ട് ഇ മെയില്‍ അയക്കുക. നിങ്ങളുടെ/ നിങ്ങളുടെ ഉല്‍പ്പന്നത്തിന്‍റെ വിശദവിവരങ്ങള്‍-അവയുടെ ഗുണങ്ങള്‍, പ്രത്യേകതകള്‍, വില എന്നിവഇതിൽ പ്രതിപാദിക്കാം. ഇതൊട്ടും പണച്ചെലവുള്ള കാര്യമല്ല.

5) ‘യെല്ലോ പേജു’കള്‍;

യെല്ലോ പേജുകളില്‍ ലിസ്റ്റ് ചെയ്യുന്ന ചെറുകിട ബിസിനസ്സുകള്‍ക്ക് ഉപഭോക്താക്കള്‍ ഒരു പ്രത്യേക സ്റ്റാറ്റസ് കൊടുത്തിട്ടുണ്ട്. ബിസിനസ്സിന്‍റെ പ്രാതിനിദ്ധ്യവും സാന്നിദ്ധ്യവും ഉറപ്പിക്കാന്‍ യെല്ലോ പേജുകള്‍ സഹായിക്കും. ഇതിനുള്ള പരസ്യച്ചെലവും വളരെ കുറവാണ്.

6) കേബിള്‍ ടി വി പരസ്യങ്ങള്‍;

മറ്റ് ചാനല്‍പരസ്യങ്ങളെക്കാള്‍ വളരെ ചെലവുകുറഞ്ഞത്.ഇതിലൂടെ പ്രാദേശിക വിപണികളെ ആകര്‍ഷിക്കാം.

7) വാഹനങ്ങളില്‍ പരസ്യം;

ജനത്തിരക്കുള്ള റൂട്ടുകളിലും, നഗരങ്ങളിലുള്ള റൂട്ടുകളിലും ഏറെ ഫലപ്രദമാണ് ഈ മാതൃക,. ബസുകൾ ഇതിനായി ഉപയോഗിക്കാം.

8) റേഡിയോ പരസ്യം;

ജനത്തിരക്കുള്ള റൂട്ടുകളിലും, നഗരങ്ങളിലുള്ള റൂട്ടുകളിലും ഏറെ ഫലപ്രദമാണ് ഈ മാതൃക,. ബസുകൾ ഇതിനായി ഉപയോഗിക്കാം.

9) യൂ റ്റ്യൂബ് പരസ്യം;

ഇന്ന് ഏറ്റവും ശക്തമായ പരസ്യമാധ്യമം. ഫീഡ് ബാക്കുകള്‍ പെട്ടെന്നുകിട്ടും എന്നതാണ് യുട്യൂബ് പരസ്യങ്ങളുടെ പ്രധാന പ്രത്യേകത.

10) സോഷ്യല്‍ മീഡിയാപരസ്യം;

ഫേസ് ബുക്ക്,സോഷ്യല്‍ മീഡിയാപരസ്യം , സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ വഴിയുള്ള പ്രചരണം താരതമ്യേന ചുരുങ്ങിയ ചെലവില്‍ ഏറ്റവും വേഗതയില്‍ ചെയ്യാവുന്ന പരസ്യമാര്‍ഗമാണിത്. പരസ്യ ബജറ്റ് ഫലമറിഞ്ഞ് മാറ്റിക്കൊണ്ടിരിക്കാം. പെട്ടെന്ന് ‘കസ്റ്റമര്‍ റീച്ച്’ ഉണ്ടാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*