സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും നടത്തും..!!

ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് സംശയത്തിലായ രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ സി.ബി.എസ്.ഇ ബോര്‍ഡ് തീരുമാനിച്ചു. പ്ലസ് ടു വിഭാഗക്കാരുടെ ഇക്കണോമിക്‌സ് പരീക്ഷയും (കോഡ് – 030), പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കണക്ക് പരീക്ഷയും (കോഡ്-041) ആണ് വീണ്ടും നടത്തുന്നത്.

പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുള്ള പലതരം പരാതികളും ആശങ്കകളും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ സംശുദ്ധി തെളിയിക്കാനും വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്താനുമായാണ് ഈ രണ്ട് പരീക്ഷകളും വീണ്ടും നടത്തുന്നതെന്ന് സിബിഎസ്ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. പരീക്ഷയുടെ തീയതി ഒരാഴ്ച്ചയ്ക്കുള്ളില്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*