BREAKING NEWS; ന്യൂനമര്‍ദ്ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, ശക്തമായ മഴയ്ക്കും സാധ്യത

കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറും ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗം 60 കിലോമീറ്റര്‍ വരെയും തിരമാല 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനു പടിഞ്ഞാറും മാലീദ്വീപിന് സമീപവും ഉള്ള സമുദ്രഭാഗത്ത് മാര്‍ച്ച്‌ 14 വരെ മത്സ്യബന്ധനം നടത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അടുത്ത ദിവസം ശക്തമാകുന്ന ന്യൂനമര്‍ദ്ദം തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാലദ്വീപിന് അടുത്തെത്തുമ്ബോള്‍ അതീവശക്തി പ്രാപിക്കും. തെക്കന്‍കേരളത്തില്‍ 14 വരെ കനത്ത മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ഈ മുന്നറിയിപ്പ് നിലനില്‍ക്കുമെന്നും അറിയിപ്പുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*