ബ്ലാസ്‌റ്റേഴ്‌സ് ‘ഓള്‍ഡ് ബട്ട് ഗോള്‍ഡ്’; ആശംസകളുമായി ഹോസു..!!

സൂപ്പര്‍ കപ്പിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് മുന്‍ താരം ഹോസു പ്രിറ്റോ കുറൈഷ്. ട്വിറ്ററിലൂടെയാണ് ഹോസു ബ്ലാസ്‌റ്റേഴ്‌സിന് ആശംസകളറിയിച്ചത്. ഓള്‍ഡ് ബട്ട് ഗോള്‍ഡ് എന്നാണ് ഹോസു ബ്ലാസ്‌റ്റേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. സൂപ്പര്‍ കപ്പിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് എല്ലാ ആശംസകളും ഹോസു നേരുന്നുണ്ട്.

ഗോകുലം താരങ്ങളെ റാഞ്ചാന്‍ ഐഎസ്എല്ലിലെ വമ്പന്മാര്‍, ഐ ലീഗ് ക്ലബുകള്‍; സൂപ്പര്‍ താരത്തിനായി വലവിരിച്ച് ബ്ലാസ്‌റ്റേഴ്‌സും..!!

നിലവില്‍ അമേരിക്കന്‍ ക്ലബായ സിന്‍സിനാറ്റിയുടെ താരമാണ് ഹോസു. കേരള ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ മൂന്ന് സീസണുകളിലും ഈ സ്പാനിഷ് താരം ബൂട്ടണിഞ്ഞിരുന്നു. നേരത്തെ നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച്ചവെച്ചപ്പോഴും ആശ്വാസ വാക്കുകളുമായി ഹോസു രംഗത്തെത്തിയിരുന്നു.

സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ ഐലീഗില്‍ രണ്ടാം സ്ഥാനത്തെത്തിയ നെറോക്ക എഫ്‌സിയാണ്. ഏപ്രില്‍ ആറിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം ഉളളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*