ബിജെപിയ്ക്ക് ജയ് വിളിച്ച് കര്‍ഷകര്‍ മടങ്ങി; ഇളിഭ്യരായി യെച്ചൂരിയും കൂട്ടരും..!!

കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കിസാന്‍ സഭയുടെ സ്പോണ്‍സര്‍ഷിപ്പില്‍ നടത്തിയ മാര്‍ച്ചിന് ശുഭാന്ത്യം. സമരത്തിനൊടുവില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടിയില്‍ ബിജെപിയ്ക്ക് ജയ് വിളിച്ച് സന്തോഷവാന്മാരായി കര്‍ഷകര്‍ മടങ്ങി. കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയതെന്ന് പരക്കെ ആക്ഷേപമുണ്ട്.

കര്‍ഷക സമരം: മനുഷ്യാവകാശ ലംഘനമെന്ന്, സംഘാടകര്‍ പ്രതിക്കൂട്ടില്‍; സര്‍ക്കാരിന് അഭിനന്ദനം..!!

വലിയൊരു കലാപം ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ ഗൂഡാലോചനയാണ്  ഇതോടെ വെളിച്ചത്തു വന്നിരിക്കുന്നത്. ബംഗാളിൽ കൃഷിക്കാരെ കോർപ്പറേററുകൾക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോൾ കർഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത് എന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റുകളുടെ ഈ കര്‍ഷക പ്രേമത്തിന്‍റെ പൊള്ളത്തരം വ്യക്തമാകുന്നത്.

അക്ഷരാര്‍ഥത്തില്‍ ഇളിഭ്യരായാണ് യെച്ചൂരിയുടെയും കൂട്ടരുടെയും മടക്കം. മഹാരാഷ്ട്രയിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ റേഷൻ കാർഡ്, കടാശ്വാസം, ഭൂസംരക്ഷണം തുടങ്ങിയവ ദേവേന്ദ്ര ഫട്നാവിസിന്റെ സർക്കാർ അംഗീകരിച്ചത് സിപിഎംനുള്ള ഷോക്ക് ട്രീറ്റുമെന്‍റ്  കൂടിയായും വിലയിരുത്തപ്പെടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*