ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ബ്രിട്ടീഷ് എഡിറ്ററിന് വിധിച്ചിരിക്കുന്ന തടവ്….

ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടീഷ് ദിനപത്രത്തിന്റെ മുന്‍ എഡിറ്റര്‍ ഫ്രാന്‍സിസ് മാത്യുവിന് പത്ത് വര്‍ഷം തടവ് ശിക്ഷ. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ഫ്രാന്‍സിസിന്റെ ഭാര്യ ജെയിന്‍ മാത്യൂ(62) ആണ് കൊല്ലപ്പെട്ടത്. ജുമൈറയിലെ ഇവരുടെ വസതിയില്‍ വെച്ചാണ് കൊല നടന്നത്. എന്നാല്‍ കൊലപാതകം മോഷണ ശ്രമമാണെന്ന് വരുത്തിതീര്‍ക്കാനാണ് ഫ്രാന്‍സിസ് മാത്യു ശ്രമിച്ചത്. വീട്ടിലെ മൂന്നു കിടപ്പുമുറികളുള്ള വില്ല മോഷ്ടാക്കള്‍ കൊള്ളയടിച്ചെന്നും ഭാര്യയെ വധിച്ചെന്നും മാത്യു ജൂലൈ നാലിനു പൊലീസിനെ അറിയിച്ചു.

എന്നാല്‍ പിന്നീട് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. കടക്കെണിയിലായിരുന്നെന്നും ഇത് മൂലം ഭാര്യയുമായി സ്ഥിരം കലഹിക്കാറുണ്ടായിരുന്നതായും മാത്യു പൊലീസിനോട് പറഞ്ഞിരുന്നു. തന്നെ പരാജിതനെന്നു വിളിച്ച് ഭാര്യ പിടിച്ചു തള്ളിയപ്പോള്‍ പ്രകോപിതനായാണ് ചുറ്റികയെടുത്ത് ഭാര്യയെ ആക്രമിച്ചു. ചുറ്റികകൊണ്ടു രണ്ടുതവണ ജെയിന്റെ തലയ്ക്കടിച്ചെന്നും മാത്യു മൊഴി നല്‍കിയതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഷണം നടന്നതായി തോന്നിക്കുന്ന രീതിയില്‍ വീട് അലങ്കോലമാക്കിയശേഷം ഒന്നും സംഭവിക്കാത്തതു പോലെ മാത്യു പിറ്റേന്നു ജോലിക്കു പോയി. ചുറ്റിക കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മാത്യു ഉള്‍പ്പെട്ട കേസായതിനാല്‍ ഇത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷമാകുന്നതിന് മുമ്പ് തന്നെ ദുബൈ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*