ഭരണഘടനാവകാശം അനുവദിച്ചുകിട്ടാവാന്‍ വേണ്ടി രണ്ടുവര്‍ഷം പീഡനം സഹിക്കേണ്ടിവന്നു -ഹാദിയ

ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതി​​െന്‍റ പേരില്‍ രണ്ടുവര്‍ഷം പീഡിപ്പിക്കപ്പെട്ടതായി ഹാദിയ. ഇഷ്​ടമുള്ള മതം സ്വീകരിച്ച്‌​ ജീവിക്കാനും ഇഷ്​ട​പ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഇന്ത്യന്‍ ഭരണഘടന പൗരന്​ അവകാശം നല്‍കുന്നുണ്ട്​.

ഇൗ രണ്ട്​ അവകാശവും ഉപയോഗപ്പെടുത്തിയതി​​െന്‍റ പേരിലാണ്​ കയ്​പേറിയ മാനസിക പീഡനങ്ങള്‍ക്ക്​ ഇരയായതെന്ന്​ ഹാദിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിവാഹം സാധുവായി അംഗീകരിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം പങ്കിടാനാണ്​ ഹാദിയയും ശഫിന്‍ ജഹാനും മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്​.

വിവാഹം അസാധുവാക്കി ഹൈകോടതി ഉത്തരവിട്ടതോടെ ശരിക്കും വീട്ടുതടങ്കലിലായിരുന്നുവെന്ന്​ ഹാദിയ പറഞ്ഞു. ”സ്വത​ന്ത്ര ഇന്ത്യയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്​ എ​​െന്‍റ കാര്യത്തില്‍ സംഭവിച്ചത്​. പൊലീസ്​ നടപടി തീര്‍ത്തും ഏകപക്ഷീയവും നീതീകരിക്കാനാവാത്തതുമായിരുന്നു. ഞാന്‍ ഇഷ്​ടപ്പെടാത്തവരെയാണ്​ പൊലീസ്​ എന്നെ കാണാന്‍ വീട്ടിലേക്ക്​ കടത്തിവിട്ടുകൊണ്ടിരുന്നത്​.

ഹിന്ദുമത പ്രചാരകരെയും സന്യാസിമാരെയും തൊഴുതുകൊണ്ട്​​ പൊലീസ്​ സ്വീകരിച്ചു​. സനാതന ധര്‍മത്തെക്കുറിച്ച്‌​ പറഞ്ഞുതരാന്‍ മനഃശാസ്​ത്ര ഡോക്​ടര്‍മാര്‍ വന്നു. ജഡ്​ജി പറഞ്ഞിട്ടാണ്​ വരുന്നതെന്നുവരെ കൗണ്‍സലിങ്ങിന്​ എത്തിയ ചിലര്‍ ധരിപ്പിച്ചു. സഹിക്കാന്‍ പറ്റാത്തതായിരുന്നു പലരുടെയും പെരുമാറ്റം. എ​​െന്‍റ മനോവേദന പൊലീസിന്​ ഒട്ടും പ്രശ്​നമല്ലായിരുന്നു” -ഹാദിയ പറഞ്ഞു.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്​മൂലത്തില്‍ രാഹുല്‍ ഇൗശ്വറിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഹാദിയ വ്യക്​തമാക്കി. തന്നെ വന്നു കണ്ടവരില്‍ മുസ്​ലിം പേരിലുണ്ടായിരുന്നത്​ ജാമിദ ടീച്ചര്‍ മാത്രമാണ്​. തുടര്‍ച്ചയായി രണ്ടുദിവസം വീട്ടില്‍വന്ന അവര്‍ക്കും പറയാനുണ്ടായിരുന്നത്​ ഇസ്​ലാം ഉപേക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു. ഇസ്​ലാം സ്വീകരിക്കുകവഴി ഇടത്തേ കാലിലെ മന്ത്​ വലത്തേ കാലിലേക്ക്​ ആക്കിയിരിക്കുകയാണെന്ന്​ ജാമിദ ടീച്ചര്‍ പറഞ്ഞപ്പോള്‍ മന്തില്ലെന്ന്​ പറഞ്ഞ്​ കാല്‍പൊക്കി കാണിച്ചുകൊടുത്തു.

ഇതേക്കുറിച്ച്‌​ അവര്‍ പിന്നീട്​ ത​​െന്‍റ മനോനില തെറ്റിയെന്ന രീതിയിലാണ്​ പ്രസ്​താവന നടത്തിയത്​. ഇസ്​ലാമിലേക്ക്​ വന്നതും ഇഷ്​ടപ്പെട്ട വരനെ സ്വീകരിച്ചതും വിവാദമാക്കിയത്​ ദേശവിരുദ്ധ ശക്​തികളുടെ ഇടപെടലാണ്​. വിവാഹം കഴിക്കാനല്ല മുസ്​ലിമായത്​. മറിച്ച്‌,​ ഇസ്​ലാം സ്വീകരിച്ച ശേഷമാണ്​ ശഫിന്‍ ജഹാനെ ഭര്‍ത്താവായി സ്വീകരിച്ചത്​. ഇസ്​ലാമിനെ പൂര്‍ണമായി ഉള്‍ക്കൊണ്ട്​ കേരളത്തില്‍തന്നെ ജീവിക്കാനാണ്​ ആഗ്രഹം. ആടുമേയ്​ക്കാന്‍ സിറിയയിലേക്ക്​ പോകാന്‍ താല്‍പര്യമുണ്ടെന്ന്​ ത​‍​െന്‍റ പേരില്‍ പ്രചരിച്ച ഒാഡി​േയാ ക്ലിപ്പ്​ വ്യാജമാണ്​.

ഇസ്​ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്​നങ്ങളില്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ എല്ലാ മുസ്​ലിം സംഘടനകളും പിന്തുണച്ചിട്ടുണ്ട്​. അവരോടൊക്കെ തീരാത്ത നന്ദിയുണ്ട്​. പലരും തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും നോെമ്ബടുക്കുകയും ചെയ്​തു. ആരുടെ സഹായവും വിലകുറച്ച്‌​ കാണുന്നില്ല. ജമാഅത്തെ ഇസ്​ലാമിയും തര്‍ബിയത്തുല്‍ ഇസ്​ലാം സഭയും സഹായിച്ചില്ലെന്ന്​ പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

മാതാപിതാക്കളെ ബഹുമാനിക്കണമെന്ന്​ പഠിപ്പിക്കുന്ന മതമാണ്​ ഇസ്​ലാം. അതുകൊണ്ടുതന്നെ ത​​െന്‍റ മാതാപിതാക്കള്‍ തനിക്കും താന്‍ അവര്‍ക്കും ഒരുപാട്​ പ്രിയപ്പെട്ടവരാണ്​. ഇപ്പോഴും അവരെ വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ കാറ്റും കോളുമടങ്ങി പ്രശ്​നം തണുക്കുന്നതോടെ അവരുമായി സന്ധിക്കുമെന്നും ഹാദിയ അറിയിച്ചു. എല്ലാം ശുഭമായി അവസാനിപ്പിച്ച്‌​ തങ്ങള്‍ ഹാദിയയുടെ വീട്ടുകാരുമായി ഒരുമിക്കുമെന്ന്​ ഒപ്പമുണ്ടായിരുന്ന ശഫിന്‍ ജഹാനും വ്യക്​തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*