വെസ് ബ്രൗണും ബെര്‍ബറ്റോവും സൂപ്പര്‍ കപ്പിനില്ലേ? ആരാധകരെ ആശങ്കയിലാക്കി ഡേവിഡ് ജയിംസ്..!!

നിര്‍ണായക മത്സരങ്ങളിലെല്ലാം കലമുടക്കുന്നത് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിരം പരിപാടിയായിരുന്നു. സൂപ്പര്‍ കപ്പിനു യോഗ്യത നേടാനുള്ള പ്രധാന മത്സരമായിരുന്നിട്ടു കൂടി ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനെതിരെ പൊരുതാതെ തന്നെ തോറ്റു കൊടുത്തു. ആദ്യം നടന്ന ഹോം മത്സരങ്ങളിലെല്ലാം സമനില, ചെന്നൈക്കും കൊല്‍ക്കത്തക്കുമെതിരെയുള്ള അവസാന മത്സരങ്ങളില്‍ സമനിലക്കു പകരം വിജയം നേടിയിരുന്നെങ്കില്‍ ഒരു പക്ഷേ, ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയേനെ.

ശങ്കറിന്റെ പരാതിയില്‍ തമിഴ് താരം വടിവേലുവിന് 8 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശം..!

ഇനി ബ്ലാസ്റ്റേഴ്‌സ് നേരിട്ട് പ്ലേ ഓഫിലെത്തണമെങ്കില്‍ മുംബൈ അവരുടെ അവസാന മത്സരത്തില്‍ തോല്‍ക്കുകയോ സമനിലയിലാവുകയോ വേണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചു വേണം ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലെത്താന്‍.

അതിനിടെ ആരാധകരെ ആശങ്കയിലാക്കി സൂപ്പര്‍ കപ്പിന് വിദേശ താരങ്ങളായ വെസ് ബ്രൗണ്‍, ബെര്‍ബറ്റോവ് എന്നിവര്‍ കളിക്കാനിറങ്ങുന്ന കാര്യം സംശയമാണെന്ന് പരിശീലകന്‍ ഡേവിഡ് ജയിംസ് പറഞ്ഞു. ‘വെസ് ബ്രൗണും ബര്‍ബറ്റോവും ടീമിനൊപ്പം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് ഉറപ്പൊന്നും പറയാന്‍ സാധിക്കില്ല.

ആദ്യം എനിക്ക് അവരുമായി സംസാരിക്കേണ്ടിയിരിക്കുന്നുവെന്നും അതിനു ശേഷം മാത്രമേ ഇതിനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളുവെന്നും അവര്‍ ഇരുവരും ടീമിനൊപ്പം ഉണ്ടാകണമെന്നു തന്നെയാണ് തന്റെ ആഗ്രഹമെന്നും’ മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു. ഇന്നലത്തെ മത്സരത്തിന് ബെര്‍ബറ്റോവ് കളിക്കാനിറങ്ങിയിരുന്നില്ല.

ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചുവെന്നാണ് ജയിംസിന്റെ അഭിപ്രായം. ബംഗളുരു പ്രതിരോധം ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ചതാണെന്നും ഇഞ്ചറി ടൈമില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്നും ജയിംസ് പറഞ്ഞു. മത്സരത്തിനെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരേ പ്രശംസിക്കാനും ജയിംസ് മറന്നില്ല. സീസണിലൂടനീളം ആരാധകര്‍ ടീമിന് നല്‍കിയ പിന്തുണ പ്രശംസനീയമാണ് എന്നും ജയിംസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*