അമ്മ കോടതി മുറിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെ, വിശന്ന് കരഞ്ഞ കുഞ്ഞിനെ പാലൂട്ടിയത് പൊലീസ് ഉദ്യോഗസ്ഥ; വൈറലായി ചിത്രം..!!

കോടതിയില്‍ വിചാരണ നേരിടുന്ന സ്ത്രീയുടെ കുഞ്ഞിനു പാലൂട്ടി പൊലീസ് ഉദ്യോഗസ്ഥ. വിചാരണക്കിടെ കുഞ്ഞിന്റെ നിലവിളി നിസ്സഹായയായി നോക്കി നില്‍ക്കേണ്ടി വന്നപ്പോഴാണ് ഒരു പോലീസുദ്യോഗസ്ഥ കുഞ്ഞിനെ പരിചരിക്കാന്‍ തയ്യാറാവുന്നത്. പിന്നീട് അമ്മയുടെ അനുവാദം വാങ്ങി അവര്‍ താനാദ്യമായി കാണുന്ന കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ബെയ്ജിങ്ങിലെ ഹാവോ ലിന എന്ന പോലീസുദ്യോഗസ്ഥയാണ് വിചാരണ തടവുകാരിയുടെ കുഞ്ഞിന് വിശന്നപ്പോള്‍ സ്വന്തം മുലപ്പാല്‍ നല്‍കി മാതൃകയായത്.

18കാരിയും 35കാരിയായ ടീച്ചറും തമ്മില്‍ പ്രണയം; സ്വവര്‍ഗപ്രണയത്തെ എതിര്‍ത്ത മാതാവിനെ കമിതാക്കള്‍ ചെയ്തത് ഞെട്ടിക്കുന്നത്….

സെപ്റ്റംബര്‍ 23ന് ചൈനയിലെ ഷാന്‍ഷി ജിന്‍ഷോങ് ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍ കോടതിയിലാണ് സംഭവം. വിചാരണ നേരിടുന്ന സ്ത്രീയുടെ കുഞ്ഞിനെ പാലൂട്ടുന്ന ലിനയുടെ ഫോട്ടോ സഹപോലീസുകാരി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ പോലീസുദ്യോഗസ്ഥയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. കുഞ്ഞിനെ പോലീസ് വേഷത്തില്‍ പാലൂട്ടുന്ന ഹാവോ ലിനയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ‘കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു.

ഞങ്ങളെല്ലാം എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു. ഞാന്‍ അടുത്തിടെ അമ്മയായ ആളാണ്. കുഞ്ഞ് കരഞ്ഞാല്‍ അമ്മ എത്രമാത്രം ഉത്കണ്ഠാകുലയാവുമെന്ന് എനിക്ക് നന്നായിട്ടറിയാം. കരച്ചില്‍ നിര്‍ത്തി കുഞ്ഞിന് ആശ്വാസം നല്‍കുക എന്ന ഉദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ’ ലിന പറയുന്നു സാമ്പത്തിക ഇടപാടില്‍ കുറ്റമാരോപിക്കപ്പെട്ട 34 പേരില്‍ ഒരാളാണ് കുഞ്ഞിന്റെ അമ്മ. തന്റെ കുഞ്ഞിന് വേണ്ടി സഹായം ചെയ്ത പൊലീസ് ഉദ്യോഗസ്ഥയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല എന്നാണ് വിചാരണ നേരിട്ട അമ്മയും പ്രതികരിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*