Breaking News

അജിത്തിനെ കണ്ട വിജയ് ആരാധകന്‍ പറഞ്ഞു ‘നിങ്ങളെ കാണാന്‍ ഞാന്‍ 12 മണിക്കൂറായി കാത്തിരിക്കുകയാണ്’; ചിരിച്ചുകൊണ്ട് അജിത്ത് നല്‍കിയ മറുപടി ആരാധകന്റെ മനസ്സ് നിറച്ചു (വീഡിയോ)

ഏതെങ്കിലും താരങ്ങളുടെ അഭിനയം ഇഷ്ടമായാല്‍ അവരുടെ ആരാധകരാകുന്നതും പുതിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതും സാധാരണയാണ്. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരാണ് വിജയ്‌യും അജിത്തും. സോഷ്യല്‍ മീഡിയയില്‍ പോലും ഇല്ലാത്ത അജിത്തിന് നിരവധി ഫാന്‍സാണ് ഉള്ളത്. വിജയ്‌യും അജിത്തും തമ്മില്‍ മത്സരമില്ലെങ്കിലും ആരാധകര്‍ തമ്മില്‍ കടുത്ത മത്സരമാണ്.

സാധാരണക്കാരെ പോലെ ജീവിക്കാനാണ് അജിത്തിന് ഇഷ്ടം. മക്കളുടെ സ്‌പോര്‍ട്‌സ് കാണാന്‍ സ്‌കൂളില്‍ താരജാഡയില്ലാതെ എത്തിയ തലയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം തല മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എത്തിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കാത്ത അജിത്ത് കോളെജിലെത്തിയത് എന്തിനാണെന്ന് ആരാധകര്‍ക്കിടെ സംശയം ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ താരം പഠിക്കാന്‍ പോയതാണ്. ക്വാഡ് കോപ്ട്ടര്‍ എന്നൊരു പ്രൊജക്ട് ആ കോളെജില്‍ നടക്കുകയാണ്. അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനാണ് താരം എത്തിയത്.

കോളെജിലെത്തിയ അജിത്തിനെ കാണാന്‍ നിരവധി വിദ്യാര്‍ത്ഥികളും ആളുകളും പുറത്ത് കാത്തിരുന്നു. ഏകദേശം 12 മണിക്കൂറോളമാണ് കാത്തിരുന്നത്. അര്‍ധരാത്രിയോടെയാണ് താരം പുറത്തിറങ്ങിയത്. തലയെ കാത്തിരുന്ന കൂട്ടത്തില്‍ വിജയ് ആരാധകനും ഉണ്ടായിരുന്നു. അജിത്ത് പുറത്തിറങ്ങിയപ്പോള്‍ 12 മണിക്കൂറായി താങ്കളെ കാണാന്‍ കാത്തിരിക്കുകയാണെന്ന് വിജയ് ആരാധകന്‍ പറഞ്ഞു. ഇതുകേട്ട അജിത്ത് താങ്കളെ കാണാന്‍ ഞാന്‍ 26 വര്‍ഷമായി കാത്തിരിക്കുകയാണെന്ന് മറുപടി പറഞ്ഞു. അജിത്ത് തമിഴ് സിനിമയില്‍ എത്തിയിട്ട് 26 വര്‍ഷം കഴിഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*