ഐശ്വര്യയ്ക്ക് രേഖ എഴുതിയ കത്ത് വൈറലാകുന്നു: മരുമകളെ സോപ്പിട്ട് പഴയ ബന്ധം സ്ഥാപിക്കാനുള്ള രേഖയുടെ അടവാണെന്ന് സോഷ്യല്‍മീഡിയ..!!

വെള്ളിത്തിരയില്‍ ഏറെ ആഘോഷിക്കപ്പെട്ട ജോഡിയായിരുന്നു രേഖയും അമിതാഭ് ബച്ചനും. പക്ഷേ ഒരു ഘട്ടത്തില്‍ ബച്ചന്‍ രേഖയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചു തുടങ്ങി. രേഖയും ബച്ചനും തമ്മില്‍ പ്രണയമാണെന്ന അഭ്യൂഹങ്ങള്‍ കനത്തപ്പോഴായിരുന്നു അത്.

ബച്ചന്‍ ഭാര്യയും നടിയുമായ ജയ ബാധുരി രേഖക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്ന് ബച്ചനെ വിലക്കിയെന്നും അന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനു ശേഷം പൊതുപരിപാടികളില്‍ പോലും ബച്ചനും രേഖയും പരസ്പരം സംസാരിക്കാതെയായി. ഇന്നും അത് തുടരുന്നു. രേഖയെക്കുറിച്ചുള്ള ചോദ്യം ബച്ചനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു.

കുറച്ച് ദിവസം മുന്‍പ് ഫെമിനാ മാസികയില്‍ രേഖ ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യ റായിക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു. ഐശ്വര്യയെ ഏറെ പ്രശംസിച്ചു കൊണ്ടുള്ള ഒരു കത്തായിരുന്നു അത്. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.

‘ഒരിക്കലും കെട്ടിനില്‍ക്കാത്ത ഒരു നദി പോലെയാണ് നിങ്ങള്‍. എവിടെ പോവണമെന്ന് ആശിക്കുന്നുവോ നാട്യങ്ങളില്ലാതെ അവിടേയ്ക്ക് പോവുന്നു. ഒരുക്കിവച്ച ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു.

നീ പറഞ്ഞതെന്തെന്ന് ചിലപ്പോള്‍ ആളുകള്‍ മറന്നേക്കും, നീ ചെയ്തതും ആളുകള്‍ മറന്നേക്കും, പക്ഷെ നിങ്ങള്‍ അവരെ എത്ര മാത്രം സ്പര്‍ശിച്ചിരിക്കുന്നുവെന്നുളളത് അവര്‍ ഒരിക്കലും മറക്കില്ല. ധൈര്യമാണ് എല്ലാ ഗുണങ്ങളിലും ഏറ്റവും പ്രധാനമെന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നീ. കാരണം ധൈര്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് തുടര്‍ച്ചയായി മറ്റേതെങ്കിലും സത്പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയില്ല.

നിന്റെ മനഃശക്തിയും ഊര്‍ജ്ജവും നീ സംസാരിച്ച് തുടങ്ങുന്നതിന് മുന്‍പേ തന്നെ നിന്നെ പരിചയപ്പെടുത്തും. നീ സ്‌നേഹിക്കുന്ന കാര്യങ്ങളെ നീ പിന്തുടര്‍ന്നു. ആളുകള്‍ക്ക് നിന്നില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നാത്ത വിധം ഭംഗിയായി നീ അത് ചെയ്തു. നമ്മള്‍ എടുക്കുന്ന ശ്വാസത്തിന്റെ കണക്കനുസരിച്ചല്ല ജീവിതം അളക്കുന്നത് മറിച്ച്, നമ്മള്‍ ശ്വാസമെടുക്കുന്ന നിമിഷങ്ങളെ വച്ചാണ്.

നീ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. ഒരുപാട് പ്രതിസന്ധികള്‍ സഹിച്ച് അവ തരണം ചെയ്ത് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉദിച്ചുയര്‍ന്നിരിക്കുന്നു. എനിക്ക് എഴുതാന്‍ വാക്കുകള്‍ മതിയാകുന്നില്ല. ചന്ദ്രനെ പോലെ മുഖമുള്ള ആ കൊച്ചു പെണ്‍കുട്ടി, അവളെ ആദ്യം കണ്ട മാത്രയില്‍ തന്നെ എന്റെ ശ്വാസം കവര്‍ന്നതെങ്ങനെയെന്ന്. നിനക്ക് ലഭിച്ച ഓരോ വേഷത്തിനും ഏറ്റവും മികച്ചതായും അതിലധികവും നന്നായി നീ നല്‍കിയിട്ടുണ്ട്.

പക്ഷെ അതിലെനിക്കേറെ അരുമയായ കഥാപാത്രം ആരാധ്യയെന്ന ആഹ്ലാദ കൂടാരത്തിന്റെ എല്ലാം തികഞ്ഞ അമ്മയുടെതാണ്. സ്‌നേഹിച്ചുകൊണ്ടേയിരിക്കൂ, നിന്റെ മായാജാലം പരത്തൂ…ഐശ്വര്യറായ് ബച്ചന്റെ രണ്ട് ദശാബ്ദങ്ങള്‍… ഒരുപാടു സ്‌നേഹം രേഖാ മാ…’

രേഖയുടെ ഈ കത്ത് വലിയ ചര്‍ച്ചയായി. ബച്ചന്‍ കുടുംബവുമായി ഏറെ അകന്ന് കഴിയുന്ന രേഖ ആ പിണക്കം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഐശ്വര്യയ്ക്ക് കത്തെഴുതിയത് എന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*