അച്ഛന്റെ വിമാനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബാച്ചിലേഴ്‌സ് പാര്‍ട്ടി ആഘോഷിക്കാന്‍ ദുബൈയില്‍; ഏപ്രില്‍ 14ന് വിവാഹം നിശ്ചയിച്ച തുര്‍ക്കി വ്യവസായിയുടെ മകള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്….

വിവാഹത്തിന് മുമ്പ് തന്റെ സുഹൃത്തുക്കള്‍ക്ക് ബാച്ചിലേഴ്‌സ് പാര്‍ട്ടി നല്‍കാനാണ് തുര്‍ക്കിയിലെ സമ്പന്ന വ്യവസായി ഹുസൈന്‍ ബസ്‌റന്റെ മകള്‍ മിന ബസ്‌റന്‍ എന്ന 28കാരി ദുബൈയിലെത്തിയത്. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ വിമാനത്തിലാണ് മിന സുഹൃത്തുക്കളായ ഏഴു പേരോടൊപ്പം യാത്ര തിരിച്ചത്.

ഈ ദ്വീപില്‍ ചെന്നുപെട്ടാല്‍ ജീവനോടെ മടങ്ങാന്‍ സാധിച്ചെന്ന് വരില്ല. കാരണമറിഞ്ഞാല്‍ പോകാന്‍ ആരും ഭയപ്പെടും. അത്രമേല്‍ ഭീകരമാണ്‌ ഇവിടത്തെ കാഴ്ച..!!

അച്ഛന്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റിലാണ് ഇവര്‍ പാര്‍ട്ടി ആഘോഷത്തിന് ദുബൈയിലേക്ക് പറന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷിച്ച് മടങ്ങവെയാണ് മിന ഉള്‍പ്പെടയുള്ളവര്‍ ആ ദുരന്തത്തിന് കീഴടങ്ങിയത്.

പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് ഷാര്‍ജയില്‍ നിന്നു പുറപ്പെട്ട സ്വകാര്യ തുര്‍ക്കി വിമാനം ഇറാനില്‍ തകര്‍ന്നു വീഴുകയും വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിക്കുകയും ചെയ്തത്. വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 11 പേരാണ് അപകടത്തില്‍ മരിച്ചത്. എല്ലാവരും സ്ത്രീകളായിരുന്നു.

ഹുസൈന്റെ രണ്ടു മക്കളില്‍ ഒരാളാണ് മിന. ആഡംബര ജീവിതം നയിച്ചിരുന്ന മിന തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ദുബൈയിലെത്തിയ മിനയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ട സ്വകാര്യ വിമാനത്തില്‍ വെച്ച് എടുത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. മൂന്നു ദിവസത്തെ ആഘോഷമായിരുന്നു ഇവിടെ. ആഘോഷത്തിനു ശേഷം ഷാര്‍ജയില്‍ നിന്നാണ് സംഘം ഇസ്താംബുള്ളിലേക്ക് തിരിച്ചുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 5.16ന് പുറപ്പെട്ട ജെറ്റ് 7.30 മുതല്‍ യുഎഇ വ്യോമ മേഖലയില്‍ നിന്നു പുറത്തുകടന്ന ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് തെക്കന്‍ ഇറാനിലെ മലനിരകളിലാണു വിമാനം തകര്‍ന്നതെന്ന് ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തകരുന്നതിനു മുന്‍പു വിമാനത്തിന്റെ ഒരു എന്‍ജിനു തീപിടിച്ചിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*