ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയാണ്; ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി കിട്ടും: വനിതാ സംഘടന..!!

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ പിന്തുണയുമായി വനിതാ കൂട്ടായ്മ. എന്തു തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും സഹപ്രവര്‍ത്തകയ്ക്കു നീതികിട്ടുമെന്നു പ്രത്യാശിക്കുന്നതായും ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നും രഹസ്യവിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു വിചാരണ നടപടികള്‍.

വനിതാ കൂട്ടായ്മയുടെ കുറിപ്പില്‍നിന്ന്:

താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നുപോയ വേദനകളെയും കുറിച്ചു തുറന്നുപറയാനും പരാതി നല്‍കാനും തയാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്നു വിചാരണക്കോടതിയുടെ മുന്നിലെത്തുകയാണ്.

ആരാണു പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടതു കോടതിയും നമ്മുടെ നിയമവ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട്.. #അവള്‍ക്കൊപ്പം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*