ആനുകൂല്യങ്ങളും ഉന്നത വിദ്യാഭ്യാസവും നേടാന്‍ ഭാവിയില്‍ ജാതി പറയേണ്ട അവസ്ഥ: വെള്ളാപ്പള്ളി നടേശന്‍..!!

സ്‌കൂള്‍ പ്രവേശനത്തിനു ജാതിയില്ലെന്നു പറയുന്നവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉന്നത വിദ്യാഭ്യാസവും നേടാന്‍ ഭാവിയില്‍ ജാതി പറയേണ്ടി വരുന്ന അവസ്ഥ കേരളത്തിലുണ്ടെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം കേന്ദ്ര വനിതാ സംഘം ത്രിദിന ക്യാംപ് അടിമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിവിധ സ്‌കുളുകളില്‍ ഇക്കൊല്ലം പ്രവേശനം നേടിയ 1,24,147 വിദ്യാര്‍ത്ഥികള്‍ ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയതായി മേനി നടിക്കുമ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിശ്ചയമായും ജാതി പറയേണ്ടി വരും. സമുദായത്തിനു വേണ്ടി ശബ്ദിച്ചതന്റെ പേരില്‍ കോടതി കയറേണ്ടി വന്ന അനുഭവവും തനിക്കുണ്ടായിട്ടുണ്ട്.

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ താലോലിക്കുകയാണ്. നാലു വോട്ടിനു വേണ്ടി പ്രത്യയശാസ്ത്രങ്ങള്‍പോലും മറന്നു പിന്നാലെ നടക്കാന്‍ മടിയില്ലാത്തവരായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി. അസംഘടിതരല്ലാത്ത പിന്നാക്ക ജനവിഭാഗങ്ങള്‍ ഇതിന്റെ ദുരവസ്ഥ അനുഭവിക്കുകയാണ്. ശക്തമായി സംഘടിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റു എന്ന സ്ഥിതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*