Monthly Archives: March 2018

സംസ്ഥാനത്ത് ഏപ്രിൽ രണ്ടിന് പൊതുപണിമുടക്ക്..!!

ഏപ്രിൽ രണ്ടിന് സംസ്ഥാന വ്യാപകമായി  പൊതുപണിമുടക്കിന് ആഹ്വാനം. കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയന്റേതാണ് പ്രഖ്യാപനം. കോഴിക്കോട് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ ആണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ പാടെ ഇല്ലാതാക്കുന്നുവെന്ന ആരോപണമാണ് കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയ്ക്കെതിരെ ഉയരുന്നത്. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നുവെന്നും ട്രേഡ് യൂണിയന്‍ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ് ഭേദഗതി കൊണ്ടുവന്നതെന്നും ട്രേഡ് ...

Read More »

പ്ലസ് ടു ഫിസിക്‌സ് ചോദ്യപേപ്പര്‍ വാട്‌സാപ് വഴി പ്രചരിപ്പിച്ചുവെന്ന് പരാതി; ചോര്‍ന്നെന്നു വ്യക്തമായാല്‍ പരീക്ഷ റദ്ദാക്കും..!!

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഫിസിക്‌സ് ചോദ്യക്കടലാസ് വാട്‌സാപ് വഴി പ്രചരിപ്പിച്ചുവെന്ന് പരാതി. ബുധനാഴ്ച നടന്ന ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. ഈ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വാട്‌സാപ്പ് വഴി ചിലര്‍ പ്രചരിപ്പിച്ചതായാണ് പരാതി. ചോദ്യം ചോര്‍ന്നതായി വ്യക്തമായാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനം എടുക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.സുധീര്‍ ബാബു അറിയിച്ചു. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോദ്യപ്പേപ്പര്‍ തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കു വാട്‌സാപ്പ് വഴി ...

Read More »

എലിശല്യം തീര്‍ത്ത് ‘പുലിവാല് പിടിച്ച്’ സര്‍ക്കാര്‍..!!

മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ കൊന്നൊടുക്കിയ എലികളുടെ എണ്ണത്തച്ചൊല്ലി തര്‍ക്കവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന ഏക്നാഥ് ഖഡ്സെ. സെക്രട്ടേറിയറ്റിലെ എലികളെ കൊല്ലാനായി നല്‍കിയ കരാറിനെച്ചൊല്ലിയാണ് തര്‍ക്കം. മൂന്ന് ലക്ഷത്തിലധികം എലികളെ കൊല്ലാന്‍ ഏഴ് ദിവസം കൊണ്ട് സാധിക്കുന്നത് എങ്ങനെയാണ് എന്ന് ഖഡ്സെ ചോദിക്കുന്നു. എലികളെ കൊല്ലാല്‍ ചെലവിട്ട തുകയെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു ഖഡ്സെയുടെ ചോദ്യങ്ങള്‍. മഹാരാഷ്ട്രയിലെ തന്നെ ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ആറ് ലക്ഷം എലികളെ കൊല്ലാന്‍ രണ്ട് വര്‍ഷത്തെ സമയമാണ് എടുത്തതെന്നും ഖഡ്സെ ചൂണ്ടിക്കാണിക്കുന്നു. സെക്രട്ടറിയേറ്റിലെ എലിശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് എലിയെ കൊല്ലാനായി ...

Read More »

കേരളത്തിലെ ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്തയുമായി കണ്ണന്താനം; മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലുള്ളതാക്കും..!!

കേരളത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള മാതൃകാ സ്റ്റേഷനുകളായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ 20 കോടി രൂപ വീതം ചെലവഴിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് കണ്ണന്താനം പറഞ്ഞിരിക്കുന്നത്.

Read More »

നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛന്‍ കുത്തി കൊന്നു..!!

നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.  ആതിര രാജ് (21) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചുതന്നെയാണ് രാജന്‍ കൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആതിര മരിച്ചു. അച്ഛൻ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More »

പ്രാങ്ക് വീഡിയോയ്ക്കായി റോഡരികില്‍ നിന്ന 48കാരിയെ ചവിട്ടി വീഴ്ത്തിയ യുവാവിന് നഷ്ടം 50 ലക്ഷം രൂപ..!!

പ്രാങ്ക് വീഡിയോ നിര്‍മ്മിച്ച് മറ്റുള്ളവരെ കബളിപ്പിക്കുന്നതാണ് ചിലരുടെ വിനോദം. എന്നാല്‍ ഇത്തരക്കാര്‍ക്കിതാ ഒരു മുന്നറിയിപ്പ്. സ്ത്രീയെ ചവിട്ടി താഴെ വീഴ്ത്തിയ പ്രാങ്ക് വീഡിയോ അവതാരകന് നഷ്ടമായത് 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) യാണ്. മരിയോ ഗാര്‍ഷ്യ എന്ന യുവാവാണ് റോഡരികില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന 48കാരിയായ സ്ത്രീയെ ചവിട്ടി വീഴ്ത്തിയത്. വീഴ്ചയില്‍ സ്ത്രീയ്ക്ക് കടുത്ത വേദനയുണ്ടായി. സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള ഡയഗണല്‍ മാര്‍ പ്രദേശത്താണ് സംഭവം. വീഴ്ച കണ്ട് ചിരിച്ച പ്രാങ്ക് വീഡിയോ അണിയറക്കാരെ സ്ത്രീ ചീത്ത വിളിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ...

Read More »

ത്രിരാഷ്ട്ര ടി20യിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി..!!

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ഏകദിന പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. സ്‌കോര്‍: ഇന്ത്യ 152/5 (20). ഓസ്‌ട്രേലിയ 156/4 (18.1). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച രീതിയിലാണ് ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണര്‍ മിതാലി രാജ് പതുക്കെ കളിച്ചപ്പോള്‍ സഹ ഓപ്പണര്‍ സ്മൃതി മന്ദാന മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ച വെച്ചത്. എന്നാല്‍ ഹര്‍മര്‍പ്രീത് കൗറും ജെമീമാ റൊഡ്രിഗ്വസും പെട്ടെന്ന് പുറത്തായി. മന്ദാന 41 പന്തില്‍ 67 റണ്‍സെടുത്തു. ...

Read More »

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നു ചാടിയ മോഡലിനു സംഭവിച്ചത്…

ലൈംഗിക പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി മോഡല്‍ ആറാം നിലയില്‍നിന്ന് ചാടി. എക്‌തെറിന സ്‌റ്റെറ്റ്‌സ്യൂക് എന്ന റഷ്യന്‍ മോഡലാണ് അമേരിക്കക്കാരനായ ബിസിനസുകാരനില്‍ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്.  22കാരിയായ എക്‌തെറിനയുടെ നട്ടെല്ല് ഒടിഞ്ഞു. എക്‌തെറിനയെ ബിസിനസുകാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കത്തി വെച്ച് വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാളില്‍ നിന്നും രക്ഷപ്പെടാനായി താന്‍ താഴേക്ക് ചാടിയത് എന്ന് ഇവര്‍ സുഹൃത്തുക്കളോടും ബന്ധുക്കോളോടും പറഞ്ഞു. കിഴക്കന്‍ സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് സ്വദേശിയാണ് മോഡല്‍. മാര്‍ച്ച് മൂന്നിനാണ് സംഭവം. പെണ്‍കുട്ടിയുടെ പരിക്ക് ചികിത്സിച്ച് ...

Read More »

ജനിച്ചപ്പോള്‍ വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാര്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്..

ജനിച്ചപ്പോള്‍ വേര്‍പിരിയേണ്ടി വന്ന ഇരട്ട സഹോദരിമാര്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. ഉത്തരകൊറിയയിലാണ് സംഭവം. അമാണ്ട ഡന്‍ഫോര്‍ഡ്, കേറ്റി ബെനെറ്റ് എന്നീ യുവതികളാണ് ജനനത്തോടെ വേര്‍പിരിഞ്ഞത്. ഒരമ്മയാണ് ജന്മം നല്‍കിയതെങ്കിലും വളര്‍ന്നത് വ്യത്യസ്ത മാതാപിതാക്കളുടെ കീഴില്‍ അതും യു.എസിന്റെ രണ്ട് ഭാഗങ്ങളിലായി. ഇവരെ അമേരിക്കക്കാരായ മാതാപിതാക്കള്‍ ദത്ത് എടുക്കുകയായിരുന്നു. ബെനറ്റിനെ ഓര്‍ഫനേജ് വരാന്തയിലും ഡന്‍ഫോര്‍ഡിനെ ഒരു വീടിന്റെ പടിക്കല്‍ നിന്നുമാണ് കണ്ടെത്തിയത്.വളര്‍ന്നു വരുമ്പോള്‍ തന്നെ തനിക്കൊരു സഹോദരി ഉണ്ടാകുമെന്ന തോന്നല്‍ ഡന്‍ഫോര്‍ഡിന് ഉണ്ടായിരുന്നു. ഡന്‍ഫോര്‍ഡിന്റെ മാതാപിതാക്കള്‍ സഹോദരിയെ അന്വേഷിച്ച് എത്തിയെങ്കിലും അവരെ ദത്ത് എടുത്തു ...

Read More »

മാര്‍ക്കറ്റില്‍ കണ്ട മത്സ്യത്തിനെ കനിവ് തോന്നി വീട്ടിലേക്ക് എത്തിച്ച യുവതി ഒരു മാസത്തിന് ശേഷം മത്സ്യത്തെ കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചു പോയി…

സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കണ്ട മരിച്ച് വീഴാറായ മത്സ്യത്തിനെ കനിവ് തോന്നി വീട്ടിലേക്ക് എത്തിച്ച യുവതിക്ക് ഒരു മാസത്തിന് ശേഷം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിക്ടോറിയ ഷീല്‍ഡ് എന്ന ലണ്ടന്‍ സ്വദേശിനി ഒരു മാസം മുന്‍പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നപ്പോഴാണ് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് അടുക്കുന്ന വണ്ണം ഒരു ചെറിയ കപ്പില്‍ മിടിക്കുന്ന കണ്ണുമായി ഒരു ചുവന്ന മത്സ്യത്തെ കണ്ടത്. വളരെ വൃത്തിഹീനമായ വെള്ളത്തിലുമായിരുന്നു ഇതിനെ ജീവനക്കാര്‍ കിടത്തിയിരുന്നത്. മത്സ്യത്തിന്റെ വാലിന് സമീപത്തും പുറത്തുമുള്ള എതാനും ചെകിളകളും പരിക്കേറ്റ് അറ്റ നിലയിലായിരുന്നു. വിക്ടോറിയക്ക് പെട്ടെന്ന് ഈ മത്സ്യത്തോട് ഒരു ...

Read More »