Breaking News

വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 14ന് ക്യാംപസിലെത്തരുത്; യൂണിവേഴ്സിറ്റി അവധി പ്രഖ്യാപിച്ചു

വാലന്റയിന്‍സ് ഡേയ്ക്ക് പാര്‍ക്കിലിരിക്കുന്ന കമിതാക്കളെ വിവാഹം ചെയ്യിപ്പിച്ചും, തല്ലിയോടിച്ചും ഹിന്ദു സേനകള്‍ വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഒരു സര്‍വ്വകലാശാല തന്നെ ഫെബ്രുവരി 14ന് വിദ്യാര്‍ത്ഥികല്‍ ക്യാംപസില്‍ ചുറ്റി തിരിയരുതെന്നും, വാലന്റയിന്‍സ് ഡേ പശ്ചാത്യ സംസ്ക്കാരമാണെന്നും അത് ആഘോഷിക്കരുടെന്നും മുന്നറിയിപ്പ് നല്‍കി.

സാറ എന്റെ ഭാര്യ ആകേണ്ടവളാണോയെന്ന് ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു, അപ്പോള്‍ എനിക്ക് മറുപടിയും കിട്ടി’; വിചിത്രവാദവുമായി സച്ചിന്റെ മകളെ ശല്യം ചെയ്തയാള്‍…!

ലക്നൗ സര്‍വ്വകലാശാലയുടേതാണ് പുതിയ മുന്നറിയിപ്പ്. കഴിഞ്ഞ ഫെബ്രുവരി 14ന് ചില വിദ്യാര്‍ത്ഥികള്‍ വാലന്റയിന്‍സ് ഡേ ആഘോഷിച്ചിരുന്നു. അകത് പാശ്ചാത്യ സംസ്ക്കാരത്തിന്റെ സ്വാധീനമാണ്. അതുകൊണ്ട് തന്നെ 14.02.2018 ന് സര്‍വ്വകലാശാല ശിവരാത്രി അവധി പ്രഖ്യാപിക്കുകയാണെന്നാണ് സര്‍വ്വകലാശാല പുറപ്പെടുവിച്ച നോട്ടീസിലുള്ളത്.

വാലന്റയിന്‍സ് ഡേയ്ക്കാണ് അവധി പ്രഖായപിച്ചതെന്ന് സര്‍വ്വ കലാശാല നോട്ടീസില്‍ കൃത്യമായ പറയുന്നില്ലെങ്കിലും പശ്ചാത്യ സ്വാധീനമാണ് ഇത്തരം ആഘോഷങ്ങളെന്ന് നോട്ടീസില്‍ കൃത്യമായി മെന്‍ഷന്‍ ചെയ്യുന്നുണ്ട്.

അവധി ദിവസമായ വാലന്റയിന്‍ ദിനം ഏതെങ്കിലും ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ക്യാംപസുകളില്‍ ചുറ്റി തിരിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 14ന് വിദ്യാര്‍ത്ഥികളെ കോളേജിലേക്ക് പറഞ്ഞയക്കരുതെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു.

ലക്നൗ യൂനിവേഴ്സിറ്റിയുടെ ഇത്തരം കാടത്ത ഉത്തരവിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 14ന് ക്യാപസില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് യൂണിവേഴ്സിറ്റിയുടെ ഇടുങ്ങിയ ചിന്താഗതി കാരണമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഫെബ്രുവരി 14ന് എക്സ്ട്രോ ക്ലാസുകളോ പ്രാക്ടിക്കല്‍ പരീക്ഷകളോ സാംസ്ക്കാരിക പരിപാടികളോ നടത്തരുതെന്നാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷവും ഇതേ ഉത്തരവ് സര്‍വ്വകലാശാല പുറപ്പെടുവിച്ചിരുന്നു. വാലന്റയിന്‍സ് ദിനത്തില്‍ വിദ്യാര്‍ത്ഥികല്‍ പൂക്കളോ സമ്മാനങ്ങളോ ക്യാംപസില്‍ കൊണ്ടുവരുന്നത് വിലക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*