ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ച യുവാവിന്‌ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ….

ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ പത്രം വായിക്കുന്നതും മൊബൈലില്‍ പരതിക്കൊണ്ടിരിക്കുന്നതും പലരുടേയും ശീലമാണ്. എന്നാല്‍ അരമണിക്കൂറിലേറെ ടോല്റ്റില്‍ ഇരുന്ന് മൊബൈലില്‍ കളിച്ചുകൊണ്ടിരുന്ന ഈ ചൈനീസ് യുവാവിന് സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും. യുവാവിന്റെ മലാശയത്തിന് സ്ഥാനചലനം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വിവാഹം മുടങ്ങി; വിവാഹത്തലേന്ന് വരെ പ്രതിശ്രുത വരനുമായി സല്ലപിച്ചിരുന്ന യുവതി വിവാഹ ദിവസം മനംമാറ്റം; പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ…!!

മലദ്വാരവുമായി ചേരുന്ന വന്‍കുടലിന്റെ ഭാഗത്താണ് സ്ഥാനഭ്രംശമുണ്ടായത്. മലദ്വാരവുമായുള്ള ബന്ധം വേര്‍പെട്ട് മലാശയം പുറത്തേക്ക് തള്ളുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ യുവാവ് ചികിത്സ തേടി ആശുപത്രിയില്‍ എത്തി. ഒരു പന്തിന്റെ വലുപ്പത്തിലുള്ള മുഴയാണ് പുറത്തേക്ക് തള്ളിവന്നത്. 16 സെന്റിമീറ്റര്‍ വ്യാസമുണ്ടായിരുന്നു ഇതിന്. ശസ്ത്രക്രിയ ചെയ്ത് ഇത് നീക്കിയതോടെ യുവാവ് സുഖം പ്രാപിച്ചുവരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലശോധനയ്്ക്കായി അരമണിക്കൂറിലേറെ ടോയ്‌ലറ്റില്‍ ഇരുന്നുവെന്നും ഈ സമയം മൊബൈല്‍ ഗെയിമില്‍ മുഴുകി ഇരിക്കുകയായിരുന്നുവെന്നും യുവാവ് ഡോക്ടറോട് പറഞ്ഞു. നാലു വയസ്സുള്ളപ്പോഴും ഇത്തരത്തില്‍ മലാശയം പുറത്തേക്ക് തള്ളിവന്നിരുന്നുവെന്നും എന്നാല്‍ സ്വയം പൂര്‍വ്വസ്ഥിതിയില്‍ ആവുകയായിരുന്നുവെന്നും യുവാവ് പറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, ഇത്തരം അവസ്ഥ ലക്ഷത്തില്‍ രണ്ടു പേര്‍ക്ക് ഉണ്ടാവുന്നതാണെന്ന് അമേരിക്ന്‍ സൊസൈറ്റി ഓഫ് കോളന്‍ ആന്റ് റെക്ടല്‍ സര്‍ജന്‍സ് പറഞ്ഞു.

കടുത്ത മലബന്ധം അനുഭവപ്പെടുന്നവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഈ അവസ്ഥയുണ്ടാകാം. പ്രായമായ സ്ത്രീകളിലാണ് ഏറെയും കാണപ്പെടുന്നത്. എന്നാല്‍ സ്ത്രീ പുരുഷ ഭേദമന്യേ ഏതു പ്രായത്തിലും സംഭവിക്കാമെന്നും സൊസൈറ്റി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*