തിരുവനന്തപുരത്ത് അമ്മയെ മകനും മരുമകളും ചേര്‍ന്ന് ചുട്ടെരിച്ചു.? ദാരുണ സംഭവത്തിനു ശേഷം പ്രതികൾ ചെയ്തത്…!!

അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് ആരോപണം. അമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ എല്ലാം പൊളിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ചെമ്പൂര്‍ ചിലമ്പറയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. അല്‍പ്പ സമയത്തിന് ശേഷം ബഹളം നിലച്ചു. പിന്നീടാണ് സംശകരമായ നിലയില്‍ മകനെയും മരുമകളെയും റോഡില്‍ കണ്ടത്… ദാരുണമായ സംഭവമാണ് തലസ്ഥാന ജില്ലയില്‍ നടന്നത്.

പ്രശസ്തിക്ക് വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്ന നടിമാരുണ്ട്; ചിലരെ എനിക്ക് നേരിട്ടറിയാം; നിര്‍മ്മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

ചെമ്പൂര്‍ ചിലമ്പറ തവരുകോണം റോഡരികത്തു വീട്ടില്‍ രാഘവന്റെ ഭാര്യ കമലാഭായിയെ ആണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.

കമലാഭായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചിലമ്പറയിലാണ് താമസിക്കുന്നത്. എന്നാല്‍ അടുത്ത കാലത്താണ് മകന്‍ മണിയന്‍ എന്ന രാജനും ഭാര്യ ലതയും ഇവരോടൊപ്പം താമസം തുടങ്ങിയത്. കമലാഭായിയുടെ മകള്‍ അംബിക കൊല്ലാത്താണ് താസമം. രാജനും ഭാര്യയും മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ച ശേഷം കമലാഭായിയെ മര്‍ദ്ദിക്കുക പതിവായിരുന്നുവത്രെ. കഴിഞ്ഞദിവസം രാത്രിയും സമാനമായ രീതിയില്‍ ബഹളം കേട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നു. ഇത് പതിവായതിനാല്‍ ആളുകള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ രാത്രി പത്ത് മണിയായപ്പോള്‍ ബഹളത്തിന്റെ തീവ്രത കൂടി. പതിവായി ബഹളം കേള്‍ക്കുന്നത് കൊണ്ട് ആദ്യം പരിസരവാസികള്‍ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രാത്രി വൈകിയും വഴക്ക് കേട്ടതായി പരിസര വാസികള്‍ പറയുന്നു. കമലാഭായിയെ രാജനും ലതയും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തുവെന്നും പറയപ്പെടുന്നു.

സമീപത്ത് താമസിക്കുന്ന കമലാഭായിയുടെ സഹോദിയും മകളുമാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. രാത്രി 12 മണിയോടെയാണ് പുക കണ്ടത്. ഈ വേളയില്‍ രാജനും ലതയും വീട്ടിന് പുറത്ത് റോഡില്‍ നില്‍ക്കുകയായിരുന്നു. ബന്ധുക്കള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. തീ അണച്ചെങ്കിലും കമലാഭായിയെ രക്ഷിക്കാനായില്ല. പൊള്ളലേറ്റ അവര്‍ മരിച്ചിരുന്നു. ഇതോടെ സംശയം തോന്നിയ രാജനെയും ലതയെയും നാട്ടുകാര്‍ തടഞ്ഞുവച്ചു.

നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി. രണ്ടുപേരെയും പോലീസിന് കൈമാറുകയും ചെയ്തു. പുക ഉയരുകയും വ്യാപകമായി തീപിടിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് രാജനും ലതയും തിരിഞ്ഞുനോക്കിയില്ല എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. രാജനയും ലതയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*