തീവണ്ടിയാത്രക്കിടെ കൈയേറ്റശ്രമം : നടി കോടതിയിലെത്തി മൊഴി നല്‍കി.. മൊഴിയില്‍ പറയുന്നത്….

തീവണ്ടിയാത്രക്കിടെ കൈയേറ്റശ്രമം നേരിട്ട നടി സനുഷ വെള്ളിയാഴ്ച തൃശ്ശൂര്‍ കോടതിയിലെത്തി മൊഴി നല്‍കി.

അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം അച്ഛനമ്മമാര്‍ക്ക് ഒപ്പമാണ് സനുഷ രണ്ടുമണിയോടെ കോടതിയിലെത്തിയത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരുന്നു പതിനഞ്ച് മിനിറ്റോളം മൊഴിയെടുപ്പ്.

കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഒരുമാസത്തിനകം കുറ്റപത്രം നല്‍കാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണോദ്യോഗസ്ഥന്‍ റെയില്‍വേ ഇന്‍സ്പെക്ടര്‍ എം.കെ. കീര്‍ത്തിബാബു പറഞ്ഞു. അറസ്റ്റിലായ പ്രതി കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40), വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്.

ഫെബ്രുവരി ഒന്നിന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്​പ്രസിലാണ് സനുഷയ്ക്കു നേരെ കൈയേറ്റശ്രമം ഉണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*