അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു; അയാളുടെ ചീത്തവിളിയും ശാരീരിക ഉപദ്രവവും സഹിക്കാനായില്ല; പ്രണയതകര്‍ച്ച തുറന്നുപറഞ്ഞ് സൗഭാഗ്യ..!!

ഡബ്‌സ്മാഷിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഗംഭീര പ്രകടനത്തിലൂടെ ഏവരെയും രസിപ്പിക്കുന്ന സൗഭാഗ്യ, തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്ക് മറുപടിയുമായി അഡാര്‍ ലവ് നായിക…!!

ഫെയ്‌സ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു ജിമ്മനായിരുന്നു. പുള്ളി. അതാണ് എന്നെ ആകര്‍ഷിച്ചതും. അദ്ദേഹം നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു. ബന്ധം ആരംഭിച്ചപ്പോള്‍ തന്നെ ഫെയ്‌സ്ബുക്ക് വേണ്ട, വാട്‌സാപ്പ് വേണ്ട, കൂട്ടുകാര്‍ ആരും വേണ്ട എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഗേള്‍സ് ഓണ്‍ലി സ്‌കൂളില്‍ പഠിച്ചതുകൊണ്ട് ആണുങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. എന്റെ വിചാരം എല്ലാ ആണുങ്ങളും അവര്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് എന്നാണ്. അയാള്‍ക്ക് വേണ്ടി എല്ലാം ഞാന്‍ ഉപേക്ഷിച്ചു.

എന്റെ അച്ഛനും അമ്മയുടേയും കൂടെ പുറത്ത് പോകാന്‍ പോലും ഞാന്‍ അദ്ദേഹത്തിന്റെ അനുവാദം വാങ്ങേണ്ട സ്ഥിതിയായി. അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു. നിനക്ക് ഇതുപോലെ സ്വഭവമുള്ളയാള്‍ പറ്റില്ല, വേണ്ട എന്നൊക്കെ അവര്‍ പറഞ്ഞു. എന്റെ അച്ഛന്‍ പുള്ളിക്കാരനെ വിളിച്ചു ചോദിച്ചു ‘നിനക്ക് ഇവളെ തന്നെ വേണോ, ഞങ്ങള്‍ രാജകുമാരിയെ പോലെയാണ് നോക്കുന്നത് എന്നൊക്കെ. അപ്പോള്‍ അയാള്‍ എന്നെ തന്നെ വേണമെന്ന് പറഞ്ഞു.

പിന്നീട് ബന്ധം മുന്നോട്ട് പോകുന്തോറും വഷളായി. എന്നെ മൊത്തത്തില്‍ താഴ്ത്താന്‍ തുടങ്ങി. നിനക്ക് സൗന്ദര്യമില്ല, തടിച്ചിയാണ്, അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാനാകെ ഡിപ്രഷനിലായി. ഞാനാകെ പെട്ടുപോയി. ചീത്തവിളിക്കുകയും തല്ലുകയും ചെയ്തു. എനിക്ക് സഹിക്കാനായില്ല. ഇതൊന്നും അമ്മയോടും അച്ഛനോടും പറഞ്ഞില്ല.

ഇതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി. അപ്പോഴാണ് അദ്ദേഹം തന്നെ ഒഴിവാകാനുള്ള കാരണങ്ങള്‍ കണ്ടെത്തിയത്. ജോലിയൊക്കെ ആയപ്പോള്‍ സ്ത്രീധനം മറ്റുംപറഞ്ഞ് ഒഴിവായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*