തലസ്ഥാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ നവവരനടക്കം രണ്ടു യുവാക്കള്‍ മരിച്ചു..!

തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ നവവരനടക്കം രണ്ടു യുവാക്കള്‍ മരിച്ചു. ദുരന്തം നടന്നത് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ. കിളിമാനൂരില്‍ തടികയറ്റി വന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് വാമനപുരം ആനാകുടി സ്വദേശികളായ വിഷ്ണുരാജ്, ശ്യാം എന്നിവര്‍ മരിച്ചത്. വിഷ്ണു രാജിന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു.

ദേശീയപാതയില്‍ പൊരുന്തമണ്‍ ജംക്ഷനില്‍ ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരമണിയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*