ജയലളിതയുടെ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച്‌ കമല്‍ ഹാസ്സന്‍..!! അണ്ണാ ഡിഎംകെ….

ജയലളിതയുടെ പാര്‍ട്ടിയായ അണ്ണാ ഡിഎംകെയ്ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ കമല്‍ ഹാസ്സന്‍. എഐഡിഎംകെ മോശം പാര്‍ട്ടിയാണ്. ഇതു കാരണമാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. അതുകൊണ്ടാണ് ആ പാര്‍ട്ടിയിലെ ഒരു നേതാക്കളെയും ഇതുവരെ കാണാന്‍ തയ്യാറാകാത്തത്, കമല്‍ പറഞ്ഞു.

അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്നു തുടര്‍ച്ചയായ അലര്‍ച്ച, തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച….

എന്നാല്‍ നാളെ നടക്കുന്ന കമലിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിലേയ്ക്ക് ബിജെപിയൊഴികെയുള്ള നേതാക്കള്‍ക്ക് ക്ഷണം ഉണ്ടെന്നാണ് സൂചന. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളും നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്ന് കരുതുന്നു. രജനികാന്ത് ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി, വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ എന്നിവരെയും നേരില്‍ കണ്ട് ക്ഷണിച്ചിട്ടുണ്ട്.

നാളെ ഉച്ചയ്ക്ക് മധുരയില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. ഉച്ചയ്ക്ക് ശേഷം രാമനാഥപുരത്ത് ആദ്യ പൊതുയോഗം നടക്കും. ശേഷം പരമക്കുടിയിലും, മനമാധുരയിലും ജനങ്ങളെ കാണും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വീട്ടിലും, അദ്ദേഹം പഠിച്ച സ്കൂളിലും കമല്‍ സന്ദര്‍ശനം നടത്തും. കലാം സ്വപ്നം കണ്ടതു പോലെയുള്ള തമിഴ്നാട് രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കമല്‍ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*