സോഷ്യൽ മീഡിയയിൽ വൈറലായ അഡാർ ലവ്‌ സ്റ്റോറി നായിക പ്രിയ വാര്യർക്കെതിരെ കേസ്‌!

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും വിലപിടിപ്പുള്ള താരം ആരാണെന്ന് ചോദിച്ചാൽ അതിന് ഒരേ ഒരു ഉത്തരമേ ഉള്ളു. അത്‌ മറ്റാരുമല്ല ഒമർ സംവിധാനം ചെയ്ത പുതിയ ചിത്രമായ ഒരു അഡാർ ലവ്‌ സ്റ്റോറിയിലെ നായിക പ്രിയ പ്രകാശ്‌ വാര്യർ എന്ന മിടുക്കി കുട്ടി തന്നെ. ദേശീയ തലത്തിൽ വരെ വൈറലായ പാട്ടും രംഗങ്ങളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

ഈ അഞ്ച് അടയാളങ്ങള്‍ നിങ്ങളിൽ ഉണ്ടോ? എന്നാൽ പിന്നെ ഒന്നും നോക്കണ്ട, ജോലി രാജി വച്ചേക്കണം..!

ഒമർ സംവിധാനം ചെയ്യുന്ന അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഒറ്റ പാട്ടിലൂടെ കേരളത്തിലെ യുവ ഹൃദയങ്ങൾ കീഴടക്കിയ നടിയാണ് പ്രീയാ പ്രകാശ് വാര്യർ. ഒരു രാത്രികൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് ഈ കുട്ടിയെ തേടി എത്തിയത്. ഇൻഡ്യ ഒട്ടാകെ ഒരു ഓളം സൃഷ്ടിക്കാൻ ആ പാട്ടിലൂടെ പ്രീയയ്ക്ക് കഴിഞ്ഞു എന്ന് തന്നെ പറയാം. ജനപ്രീതിയാർജിച്ചത് എന്തും എന്നും വിവാദങ്ങളിലേക്ക് പോകും എന്ന അവസ്ഥയാണ് പ്രീയയ്ക്കും ഈ പാട്ടിനും.

ഒരുകൂട്ടം മുസ്ലിം യുവാക്കൾ അടങ്ങുന്ന ഒരു സംഘടന പ്രീയയ്ക്കും ഈ പാട്ടിനും എതിരെ കേസും ആയി രംഗത്ത് വന്നിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരങ്ങൾ. ഇസ്‌ലാം മത സംസ്കാരങ്ങളെ മുറിപ്പെടുത്തുന്നതരത്തിൽ ആണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് അവർ വാദിക്കുന്നത്.

റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങിനെയാണ്;

 ” മാണിക്യ മലരായ എന്ന് തുടങ്ങുന്ന ഗാനം ഇംഗ്ലീഷിലേക്ക് ട്രാൻസ്ലെറ്റ് ചെയ്യുമ്പോൾ അത് ഇസ്‌ലാം മത വിശ്വാസികളുടെ പ്രവാചകനെ അപമാനിക്കുന്നത് പോലെ ആകുന്നു എന്നും ഈ ഗാനത്തിന്റെ ചിത്രീകരണം അത് തെളിയിക്കുന്നു എന്നും അവകാശപ്പെട്ടുകൊണ്ട് ഒരു ഹൈദ്രാബാദി യുവാവ് സമൂഹ മാധ്യമങ്ങളിൽ ലൈവിൽ വന്നിരുന്നു. തുടർന്നാണ് ഹൈദരാബാദിലെ ഫാറൂഖ് നഗറിലെ ഈ യുവ സംഘടന കേസ് രജിസ്റ്റർ ചെയ്തത്. ഈ വിഷയത്തിൽ പോലീസ് എഫ്. ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷാൻ റഹ്മാൻ മ്യൂസിക് ചെയ്‌ത ഈ ഗാനം വിനീത് ശ്രീനിവാസൻ ആണ് ആലപിച്ചിരിക്കുന്നത്. നായികയായ പ്രീയയ്ക്ക് എതിരെ കേസ് ഇല്ല എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് എങ്കിലും സത്യാവസ്ഥ വെളിപ്പെടുത്താൻ ഇതുമായി ബന്ധപ്പെട്ടവർ ആരും പ്രതികരിച്ചിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*