Breaking News

ശരീരത്തോട് മുട്ടിയുരുമ്മി സെൽഫിയെടുക്കാൻ വന്ന ആരാധകനെ വിദ്യാബാലൻ ചെയ്തത്…!

മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ട ആരാധകർക്ക് ഒരാഗ്രഹമേ ഉണ്ടായി‌രുന്നുള്ളു. ഒപ്പം നിന്ന് സെൽഫി എടുക്കണം.താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകർ തിക്കും തിരക്കുമുണ്ടാക്കുന്നത് ഇക്കാലത്ത് സാധാരണയാണ്. സെൽഫിയെടുക്കാൻ വന്നവർക്കായി പോസ് ചെയ്ത വിദ്യയ്ക്ക് ഒരു ആരാധകൻ തന്റെ ദേഹത്ത് സ്പർശിച്ചത് ദേഷ്യമുണ്ടാക്കി.

തോറ്റ് പിന്മാറാനില്ലെന്ന് താരരാജാവ് ദിലീപ്; പോലീസിനെ അടിയറവ് പറയിക്കാന്‍ പുതിയ നീക്കവുമായി താരം…

ചിലർ വിദ്യാ ബാലനോട് അനുവാദം ചോദിച്ച് സെൽഫിയെടുത്തു. അനുവാദം ചോദിച്ചവരോടൊക്കെ താരം ചിരിച്ച് കൊണ്ട് തന്നെയാണ് സെൽഫിക്ക് നിന്നത്. തന്റെ അനുവാദമില്ലാതെ ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ദേഷ്യപ്പെടുകയും ചെയ്തു.

സെൽഫിയെടുക്കുന്നതിൽ തെറ്റില്ലെങ്കിലും ഒരാളുടെ സ്വകാര്യതയും സൗകര്യവും നോക്കാതെ അതു ചെയ്യുന്നത് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്. തുംഹാരി സുലുവാണ് വിദ്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയർ അവാർഡും വിദ്യ സ്വന്തമാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*