സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാളെ പൊലീസ് അറ്റസ്റ്റ്ചെയ്തു..!

സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ പൊലീസ് പിടികൂടി. മഞ്ഞുമ്മല്‍ വെള്ളേപറമ്ബില്‍ വീട്ടില്‍ നെവിന്‍ (21) ആണ് ഏലൂര്‍ പൊലീസിന്റെ പിടിയിലായത്. ഏലൂരിലെ സ്കൂള്‍ മൈതാനത്തിന്റെ പരിസരത്ത് കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയിലാണ് ഏലൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എ.എല്‍.അഭിലാഷും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.

ഇയാള്‍ ഇതിന് മുന്‍പും മൂന്നു തവണ കഞ്ചാവ് കേസില്‍ പ്രതിയായായിട്ുണ്ടെന്ന് പൊലീസ് പറഞ്ഞു. അഡീഷണല്‍ എസ്.ഐ. എം.എ. വേണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജാഫര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രശോഭ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*