‘സാറ എന്റെ ഭാര്യ ആകേണ്ടവളാണോയെന്ന് ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു, അപ്പോള്‍ എനിക്ക് മറുപടിയും കിട്ടി’; വിചിത്രവാദവുമായി സച്ചിന്റെ മകളെ ശല്യം ചെയ്തയാള്‍…!

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ദേബ്കുമാര്‍ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സച്ചിന്റെ മകള്‍ സാറയുമായി താന്‍ പ്രണയത്തിലായത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേബ്കുമാര്‍.

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും; മോഹന്‍ലാലിന്റെ മറുപടി ഞെട്ടിച്ചു..!

ഇടിമിന്നലിന്റെ നിര്‍ദേശാനുസരണമാണ് താന്‍ സാറയെ പ്രണയിച്ചതെന്നാണ് ദേബ്കുമാറിന്റെ വാദം. മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ദേബ്കുമാറിന്റെ വിചിത്രമായ ഈ ഉത്തരം.

ടെലിവിഷനില്‍ മാത്രമാണ് സാറയെ കണ്ടത്. അപ്പോള്‍തന്നെ തന്നെ ഞാന്‍ പ്രണയത്തില്‍ വീണുപോയി. പിന്നീട് അവളെ വിവാഹം കഴിക്കണമെന്ന ആഗ്രഹമായി. ഇതിനുള്ള ഉത്തരത്തിനായി ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു; സാറ ടെന്‍ഡുല്‍ക്കര്‍ എന്റെ ഭാര്യയാണോ? ആ സമയത്തുതന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി. അതെന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. സാറ എന്റെ ഭാര്യയാകേണ്ടവള്‍ തന്നെയാണ് എന്നാണ് ഇടിമിന്നല്‍ പറഞ്ഞത്. 32കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി പറയുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഇക്കാര്യം ഫോണിലൂടെ പറഞ്ഞിരുന്നതായും ദേബ്കുമാര്‍ വ്യക്തമാക്കുന്നു.

തന്റെ കൈയിലെ ടാറ്റൂവും ദേബ്കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ദേബ് ആന്റ് സാറ എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. 2011ല്‍ സാറയ്ക്ക് 13 വയസ്സുള്ളപ്പോഴാണ് ഈ ടാറ്റൂ ചെയ്തതെന്നും ദേബ്കുമാര്‍ പറയുന്നു. എന്റെ തീരുമാനത്തില്‍ എനിക്ക് പശ്ചാത്താപമില്ല. താന്‍ ലോകത്തെ ഏറ്റവും മികച്ച വ്യക്തിയാണെന്നും ദേബ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സാറയെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് സച്ചിന്റെ വീട്ടിലേക്ക്‌നിരന്തരം ഫോണ്‍ ചെയ്ത് ശല്ല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ് ദേബ്കുമാറിനെ അറസ്റ്റ് ചെയ്തത്. സാറയുടെ പരാതിയിലായിരുന്നു അറസ്റ്റ്്. തുടര്‍ച്ചയായി 20 തവണയെങ്കിലും സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് ദേബ്കുമാര്‍ വിളിച്ചിട്ടുണ്ട്. സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം പെയിന്ററായി ജോലി ചെയ്യുന്ന ദേബ്കുമാര്‍ വിഷാദരോഗിയാണെന്നും സൂചനയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*