രാത്രി ഉറങ്ങിയിട്ടില്ല; ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്; അയാള്‍ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..!

അട്ടപ്പാടിയില്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച്‌ മധു എന്ന ചെറുപ്പക്കാരനെ ജനം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ജനപ്രതിനിധികളു സിനിമാ താരങ്ങളും അടക്കമുള്ളവര്‍ ഈ മനുഷ്യത്വ ഹീനമായ പ്രവര്‍ത്തിക്കെതിരെ രംഗത്ത് വന്നു. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകായണ് നടി ശിവാനി.

ആഴ്ചയിൽ ഒന്നിലധികം തവണ സെക്സിൽ ഏർപ്പെടുന്ന ദമ്പതികൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ!!

ലൈവിനിടെ ശിവാനി പട്ടിക്കരയുകയും ചെയ്തു. ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനു പകരം തല്ലി കൊന്നില്ലേ എന്ന് ചോദിച്ചാണ് ശിവാനി കരയുന്നത്.

 ‘മധു എന്ന ചെറുപ്പക്കാരനെ മോഷണത്തിന്റെ പേരില്‍ കൈ രണ്ടും കെട്ടിയിട്ട് തല്ലുന്ന ഫോട്ടോ കണ്ടു. ഇന്ന് അവന്‍ മരിച്ചു. മധു മരിച്ചതായി തോന്നുന്നില്ല. അവന്റെ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല. പൊലീസിന് അവരുടെ ഡ്യൂട്ടി നോക്കാന്‍ അറിയാം. അതിന് പകരം ആളുകള്‍ പൊലീസിന്റെ പണി ഏറ്റെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാന്‍ ഇറങ്ങുന്നത് ശരിയല്ല. മധു കുറ്റക്കാരനായിരുന്നെങ്കില്‍ അവനെ ശിക്ഷിക്കാന്‍ കോടതിയും നിയവുമൊക്കെയുണ്ട്. കുറ്റം തെളിയുന്നത് വരെ ഒരാളും കുറ്റക്കാരന്‍ അല്ല. കുറ്റാരോപിതന്‍ മാത്രമാണെന്നും ശിവാനി ലൈവില്‍ പറയുന്നു.

ഒരു സഹജീവിയെ ഉപദ്രവിക്കാന്‍ മനസുള്ളവനാണ് ശരിക്കുമൊരു ക്രിമിനല്‍. അല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവന്‍ മോഷ്ടിക്കുന്നുണ്ടെങ്കില്‍ അവനെത്ര ഗതിയില്ലാത്തവനായിരിക്കും… അവന്റെ സഞ്ചിയില്‍ നിന്ന് കിട്ടിയത് എന്താണ്? നമ്മുടെ നാട്ടില്‍ മനുഷ്യന്മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത, ഒരു നേരത്തെ പോലും ഭക്ഷണത്തിന് വകയില്ലാത്ത, നിന്റെയൊക്കെ അമ്മയോ അച്ഛനോ പെങ്ങള്‍മാരോയൊക്കെ വീട്ടിലുണ്ടാകും. ആദ്യം അവരെയൊക്കെ പോയി നോക്കുക. തുടര്‍ന്ന് സംസാരിക്കാനാവാതെ കരയുകയാണ് ശിവാനി.

രാത്രി ഉറങ്ങിയിട്ടില്ല. ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്. അയാള്‍ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. കൈ കെട്ടിവെച്ചിരിക്കുന്നു. കൈ കെട്ടിയാല്‍ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയല്ലേ ഇവര്‍ അയാളെ തല്ലിച്ചതച്ചതെന്നും ശിവാനി ലൈവില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*