പ്രണയം നിരസിച്ച യുവതി ആങ്ങളയോട് വിവരം പറഞ്ഞു ; ഫെബ്രുവരി 14 ന് കാമുകന് കിട്ടിയത് നാട്ടുകാരുടെ വക…

പ്രണയം നിരസിച്ച യുവതി വിവരം ആങ്ങളയോട് പറഞ്ഞതിനെ തുടര്‍ന്ന് കാമുകന് വാലന്റൈന്‍ ദിനത്തില്‍ കിട്ടിയത് ‘സൂപ്പര്‍ ഇടി’. ഫെബ്രുവരി 14 ന് ഇരിങ്ങാലക്കുടയില്‍ നടന്ന സംഭവത്തില്‍ കണ്ണൂരുകാരനായ യുവാവിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരിക്കുന്നത്. പോലീസ് എത്തിയാണ് വലഞ്ഞുപോയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.

ഇന്നും അലറിക്കരയുന്ന മമ്മിയുടെ നിഗൂഢ രഹസ്യം വെളിപ്പെടുത്തി ഗവേഷകര്‍

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് വൈകിട്ട് നാലു മണിയോടെ നടന്ന സംഭവത്തില്‍ കാമുകന് ഇടി കിട്ടിയത് സഹോദരനില്‍ നിന്നായിരുന്നില്ല. ഓടിച്ചിട്ടു പിടികൂടിയ നാട്ടുകാരില്‍ നിന്നായിരുന്നു. ഇരിങ്ങാലക്കുട സെന്റ്ജോസഫ് കോളേജ് വിദ്യാര്‍ഥിനിയോട് കണ്ണൂരില്‍ നിന്നും വന്ന് ഇരിങ്ങാലക്കുടയില്‍ കച്ചവടം നടത്തുന്ന യുവാവിന് പ്രണയം തോന്നാന്‍ തുടങ്ങിയിട്ട് കുറേ നാളായി. വിവരം അയാള്‍ പറയാന്‍ തെരഞ്ഞെടുത്തത് വാലന്റൈന്‍ ദിനത്തിലായിരുന്നെന്ന് മാത്രം. ഇന്നലെ പെണ്‍കുട്ടിയോട് യുവാവ് പ്രണയം അറിയിച്ചെങ്കിലും യുവതി ഇത് നിരസിക്കുക മാത്രമായിരുന്നില്ല വിവരം ആങ്ങളയോട് പറയുകയും ചെയ്തു. ചോദിക്കാന്‍ വന്ന ആങ്ങളയെ കണ്ട് യുവാവ് ഇറങ്ങി കാട്ടൂര്‍ റോഡിലേക്ക് ഓടി.

സഹോദരന്‍ പിന്നാലെയും ഇതിനിടെ നാട്ടുകാരില്‍ ആരോ യുവാവ് മാല മോഷ്ടിച്ച്‌ ഓടുകയാണെന്ന് പറഞ്ഞതോടെ നാട്ടുകാര്‍ യുവാവിനെ ഓടിച്ചിട്ടു പിടിച്ച്‌ നന്നായി കൈകാര്യം ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ സമീപത്തെ എക്സൈസ് ഉദ്യോഗസ്ഥരാണ് യുവാവിനെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചത്. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ ആശുപത്രിയിലാക്കുകയും ഒടുവില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*