Breaking News

പ്രണവ് മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു; താരപുത്രന്‍റെ രണ്ടാമത്തെ സിനിമ അതാവുമോ?

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദ്യ സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ സിനിമയുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാവും ഇനിയുള്ള സിനിമാജീവിതമെന്ന് നേരത്തെ തന്നെ പ്രണവ് വ്യക്തമാക്കിയിരുന്നു. ലളിതമായ ജീവിതശൈലിയും കാഴ്ചപ്പാടുകളുമായി ആരാധക മനസ്സില്‍ ഇടം പിടിച്ച താരപുത്രന്‍ ആദിയില്‍ കിടിലന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. ആക്ഷന്‍ രംഗങ്ങളിലെ മികവ് എടുത്തുപറയേണ്ടതാണ്.

പുരികം കറക്കി പ്രേക്ഷക മനസ് കവർന്ന ആ പെണ്കുട്ടി ഒമർ ചിത്രത്തിൽ എത്തിയത് ഇങ്ങനെ !

അഭിനയത്തില്‍ തുടക്കക്കാരന്റെ പാകപ്പിഴകളുണ്ടായിരുന്നുവെങ്കിലും ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് കാഴ്ച വെച്ച പ്രകടനം ആരാധകരും ഏറ്റെടുക്കുകയായിരുന്നു. ആദി പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയത്തിലേക്ക് പോകുമെന്ന് ഈ താരപുത്രന്‍ അറിയിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പ്രണവ് വ്യക്തമാക്കിയിരുന്നു.

സിനിമയുടെ പ്രതികരണത്തെക്കുറിച്ച്‌ അറിയിച്ചപ്പോള്‍ ഗുഡ് എന്നായിരുന്നു പ്രതികരണമെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു. പ്രണവിനെ നായകനാക്കി സിനിമയൊരുക്കാന്‍ മെഗാസ്റ്റാര്‍ ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.  പ്രണവിനെ നായകനാക്കി സിനിമയൊരുക്കാന്‍ മമ്മൂട്ടി ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്ലേ ഹൗസ് ബാനറില്‍ സിനിമ നിര്‍മ്മിക്കാനാണ് മെഗാസ്റ്റാറിന്റെ നീക്കം.

ആദ്യ സിനിമ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ പ്രണവിനെത്തേടി നിരവധി സംവിധായകരും പ്രധാന പ്രൊഡക്ഷന്‍ സംഘവുമൊക്കെ എത്തിയിരുന്നു. എന്നാല്‍ ആദിയിലായിരുന്നു പ്രണവിന്റെ മുഴുവന്‍ ശ്രദ്ധ.  ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇത്തവണ പ്രണവിനെ സമീപിച്ചിട്ടുള്ളത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.  സിനിമയെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും കൃത്യമായ ധാരണ ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രണവ് ഇതുവരെ അടുത്ത സിനിമയെക്കുറിച്ച്‌ പ്രഖ്യാപിച്ചിട്ടില്ല.

ആദി റിലീസ് ചെയ്ത അതേ ദിവസമാണ് സ്ട്രീറ്റ്ലൈറ്റ്സും തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമാലോകം ഒന്നടങ്കം ആദിക്ക് പിറകെയായിരുന്നതിനാല്‍ മെഗാസ്റ്റാര്‍ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. മമ്മൂട്ടിയാണ് ഈ സിനിമ നിര്‍മ്മിച്ചത്.  മോഹന്‍ലാലിനെപ്പോലെ തന്നെ ആക്ഷന്‍ രംഗങ്ങളോടും സാഹസികതയോടുമൊക്കെ അതീവ താല്‍പര്യമാണ് പ്രണവിനും. ആദിയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന നിര്‍ദേശത്തോട് പ്രണവ് യോജിച്ചിരുന്നില്ല. പ്രണവ് തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമയില്‍ അരങ്ങേറിയതും. പ്രണവിന്റെ തുടക്കത്തിന് മുന്നോടിയായി മെഗാസ്റ്റാര്‍ അനുഗ്രഹിച്ചതുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ പ്രണവിന് വേമ്ടി സിനിമ ഒരുങ്ങുമ്ബോള്‍ സൂപ്പര്‍ താരസംഗമത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്. ആദി വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലും ആരാധകര്‍ക്ക് അറിയേണ്ടത് പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചാണ്. നിരവധി സംവിധായകര്‍ താരപുത്രനെ സമീപിച്ചിരുന്നുവെങ്കിലും ഏതാണ് അടുത്ത സിനിമയെന്നതിനെക്കുറിച്ച്‌ പ്രണവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്രണവിന്റെ അടുത്ത സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെഗാസ്റ്റാര്‍ നിര്‍മ്മിക്കുന്ന സിനിമയാണോ, അതോ വേറെ സിനിമയാണോയെന്നറിയാനായി നമുക്കും കാത്തിരിക്കാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*