“പുറത്ത് പറയരുത് എന്ന് ഞാൻ അവരോടു പറഞ്ഞത് കൊണ്ടാണ് അല്ലെങ്കിൽ ജഗദീഷ് സ്ത്രീപീഡനത്തിന് ജയിലിൽ ആയേനെ; മണിയൻപിള്ള രാജു

 “പുറത്ത് പറയരുത് എന്ന് ഞാൻ അവരോടു പറഞ്ഞത് കൊണ്ടാണ് അല്ലെങ്കിൽ ജഗദീഷ് സ്ത്രീപീഡനത്തിന് ജയിലിൽ ആയേനെ. എന്തായാലും ഇത് വായിക്കുമ്പോൾ മാത്രമേ ഞാൻ ചെയ്ത ഈ സഹായം ജഗദീഷ്   പോലും അറിയുകയുള്ളു…ഒരു കുമ്പസാര രഹസ്യവും ആയി മണിയൻപിള്ള രാജു.

വിവാഹം മുടങ്ങി; വിവാഹത്തലേന്ന് വരെ പ്രതിശ്രുത വരനുമായി സല്ലപിച്ചിരുന്ന യുവതി വിവാഹ ദിവസം മനംമാറ്റം; പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ…!!

ഹിസ്‌ ഹൈനസ് അബ്ദുള്ളയുടെ ഷൂട്ടിംഗ് നാഗര്‍കോവിലിനടുത്ത് പത്മനാഭപുരം പാലസില്‍ വെച്ചായിരുന്നു . ഉച്ചഭക്ഷണം കഴിഞ്ഞ് ഞാനും ജഗദീഷും കതിര്‍മണ്ഡപത്തിന്റെ അടുത്തുകൂടെ ഷോട്ടെടുക്കുന്ന സ്ഥലത്തേക്ക് നടക്കുകയാണ്.

അപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത് . കതിര്‍മണ്ഡപത്തിന്‍റെ സൈഡില്‍ നായിക ഗൗതമിയുടെ ആയ ലക്ഷ്മി ചുരുണ്ടുകൂടി കിടന്നുറങ്ങുന്നു. എനിക്ക് പെട്ടെന്നൊരു തമാശ തോന്നി . ഞാന്‍ നടപ്പിന്റെ വേഗം കുറച്ചു . ജഗദീഷ് ഏകദേശം പത്തടിയോളം മുന്നിലായി . പിന്നിലായി വന്ന ഞാന്‍ ഉറങ്ങികിടന്ന ലക്ഷ്മിയുടെ പിറകില്‍ ചെറുതായൊന്നു തോണ്ടിയിട്ട് അടുത്തുകണ്ട കല്‍തൂണിന്റെ മറവില്‍ ഒളിച്ചു . ഞെട്ടി എഴുന്നേറ്റ ലക്ഷ്മി നോക്കുമ്പോള്‍ ജഗദീഷ് സ്വതസിദ്ധമായ ശൈലിയില്‍ കുണുങ്ങി കുണുങ്ങി നടന്നു പോകുന്നു.

ലക്ഷ്മി വായില്‍ വന്നതൊക്കെ വിളിച്ചുപറയുന്നു . അപ്പോഴേക്കും ഇതൊന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ ലക്ഷ്മിക്ക് മുന്‍പിലെത്തി. എന്നാമ്മാ , എന്നാ പേശിയിയിരിക്ക് ?’ ലക്ഷ്മി പറഞ്ഞു …’ ഇല്ല സര്‍ , ഞാന്‍ ഉറങ്ങുമ്പോള്‍ എന്റെ പിറകില്‍ തോണ്ടിയിട്ട് ഒന്നും അറിയാതെ പോകുന്നത് കണ്ടില്ലേന്നും പറഞ്ഞു ജഗദീഷിന് നേരെ വിരല്‍ചൂണ്ടുന്നു.

ഞാന്‍ പറഞ്ഞു അങ്ങേര്‍ക്ക് ഇങ്ങനെ ഒരു സ്വഭാവമുണ്ട് … നിങ്ങള്‍ ആരോടും പറയണ്ട …പല ലൊക്കേഷനുകളിലും ഇങ്ങനത്തെ അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട് . അതുകൊണ്ട് ഇത് ഇനിപറഞ്ഞു നാണക്കേട്‌ വരുത്തിവെക്കണ്ട . ലക്ഷ്മി പേടിയോടെ തലയാട്ടികൊണ്ട് പറഞ്ഞു… ” ഇല്ല സാര്‍ നാന്‍ സൊല്ലമാട്ടെ . ഞാന്‍ ഒരു കൊട്ടചിരയുമായി പതുക്കെ അവിടുന്ന് മുങ്ങി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*