Breaking News

പരാതി പറഞ്ഞാല്‍ ഭര്‍ത്താവിനെ വാഹനമിടിപ്പിച്ചു കൊല്ലും; പെണ്‍മക്കളെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യും; വീടും സ്ഥലവും ഉപേക്ഷിച്ചു പോയില്ലെങ്കില്‍

കരുനാഗപ്പള്ളി തഴവ തെക്കും മുറി പടിഞ്ഞാറ് പുത്തന്‍ പുരയില്‍ വീട്ടില്‍ സ്വാതന്ത്ര സമര സേനാനിയുടെ മരുമകളും വിമുക്ത ഭടന്റെ ഭാര്യയുമായ സ്മിത എന്ന വീട്ടമ്മയാണ് വീടിന് സമീപത്തുള്ള കുചേലാശ്രമം എന്ന ക്ഷേത്രത്തിലെ മന്ത്രവാദിയായ തഴവ തെക്കും മുറി പടിഞ്ഞാറ് ദ്വാരകാ ഭവനത്തില്‍ കേശവപിള്ളയ്ക്കും മകന്‍ ഹരീഷിനുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. വീടിന് സമീപം നടക്കുന്ന ദുര്‍ മന്ത്രവാദത്തെക്കുറിച്ചും മറ്റ് അനാശാസ്യ പ്രവര്‍ത്തികളെ കുറിച്ചും പരാതിപ്പെട്ടാല്‍ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുമെന്നും ഭര്‍ത്താവിനെ കൊന്നു കളയുമെന്നും മന്ത്രവാദി ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് വീട്ടമ്മയുടെ പരാതി.

നട്ടുച്ചക്കും വീട്ടില്‍ നിന്ന് കേട്ടിരുന്നത് ശംഖനാദവും, മണിയൊച്ചയും; തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നില്‍ ദുര്‍മന്ത്രവാദമോ?

നാല്പത്തി രണ്ട് വര്‍ഷമായി തഴവയില്‍ സ്ഥിര താമസമാക്കിയ വീട്ടമ്മയുടെ വീടിന് സമീപത്തായി മന്ത്രവാദിയായ കേശവ പിള്ള ക്ഷേത്രം നിര്‍മ്മിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കോളാമ്ബിയുടെ ശബ്ദം മൂലം വിദ്യാര്‍ത്ഥികളായ ഇവരുടെ മക്കള്‍ക്ക് പഠനത്തില്‍ ശ്രദ്ധപുലര്‍ത്താന്‍ കഴിയുന്നില്ല എന്ന് കാട്ടി കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതില്‍ വേണ്ട നടപടി സ്വീകരിക്കാതെ വന്നതോടെ കരുനാഗപ്പള്ളി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോളാമ്ബി ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് മന്ത്രവാദിക്കും മകനും ഇവരോട് ശത്രുത തുടങ്ങാനുള്ള കാരണം. ഇതിന് ശേഷം ക്ഷേത്രത്തില്‍ നടത്തുന്ന ആഭിചാരക്രിയകളുടെ പൂജാ അവശിഷ്ടങ്ങള്‍ വീട്ടമ്മയുടെ പറമ്ബില്‍ നിക്ഷേപിക്കുകയും അശ്ലീല വര്‍ത്തമാനങ്ങള്‍ പറയുവാനും തുടങ്ങി.

തന്റെ കുടുംബത്തെ പറ്റി അവഹേളിക്കുന്ന തരത്തില്‍ നാട്ടുകാരോട് മോശമായി പറയുകയും ഭര്‍ത്താവായ വിമുക്ത ഭടന്‍ വീട്ടിലില്ലാത്ത നേരങ്ങളില്‍ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു. എത്രയും വേഗം വീടൊഴിഞ്ഞു പോകാനും ഇതിനൊരുക്കല്ലെങ്കില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാന്‍ അനുവദിക്കില്ലെന്നും ബലാത്സംഗം ചെയ്തു നശിപ്പിക്കുമെന്നും മന്ത്രവാദിയുടെ മകന്‍ ഹരീഷ് പറഞ്ഞതായും വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 50കിലോയോളം ഭാരമുള്ള ഓട്ടുമണി ഈ ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ആഭിചാരക്രിയകള്‍ നടക്കുന്ന പാതി രാത്രിയില്‍ ഈ മണി മുഴക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പലതവണ വിമുക്ത ഭടനായ ഭര്‍ത്താവ് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ലഴിക്കാതായതോടെയാണ് പരാതിയുമായി താന്‍ വനിതാ സെല്ലിനെ സമീപിച്ചതെന്ന് വീട്ടമ്മ പറഞ്ഞു.

ക്ഷേത്രത്തോട് ചേര്‍ന്ന കിടക്കുന്ന വീട്ടമ്മയുടെ എഴുപത് സെന്റോളം വസ്തു ചുളുവില്‍ തട്ടിയെടുക്കാനും മന്ത്രവാദിയും മകനും ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഇതിനായി പല രീതിയിലും ഇടനിലക്കാരെ പറഞ്ഞയച്ചിട്ടുണ്ട്. കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് നിന്നാല്‍ മന്ത്രവാദം ചെയ്തി നശിപ്പിക്കുമെന്നും ഇടനിലക്കാര്‍ വഴി അറിയിച്ചതായും പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*