പണമില്ലാത്തവനെ തല്ലിക്കൊല്ലാന്‍ ഇവിടെ ഒരുപാട് ആളുകളുണ്ട്; കോടികള്‍ മോഷ്ടിച്ചവന്‍ സുഖമായി ജീവിക്കുന്നു; ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നില്‍ക്കണ്ട, എല്ലാരും കണക്കാ: ടൊവിനോ തോമസ്..!!

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് നടന്‍ ടൊവീനോ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവന്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല. ഓരോരുത്തര്‍ക്കും ഓരോ നീതി. ഇതിന്റെ അവസാനം ഒരു റെവല്യൂഷന്‍ ആയിരിക്കുമെന്നും ടൊവിനോ മുന്നറിയിപ്പ് നല്‍കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിശപ്പിനെ കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ലജ്ജിക്കുന്നുവെന്ന് ജയസൂര്യ; കോടികളുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ, മധുവിനെ പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേയെന്ന് സന്തോഷ് പണ്ഡിറ്റ്..!!

”അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി. കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവര്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്‍ക്കും ഓരോ നീതി. സൂപ്പര്‍

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കണ്ട. എല്ലാരും കണക്കാ. ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്‌നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല. ശ്രീ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞ പോലെ ഇതിന്റെ അവസാനം ഒരു revolution ആയിരിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*