ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ചരിത്രനേട്ടത്തിലേക്കു നരേന്ദ്ര മോഡി..!

ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ചരിത്രനേട്ടത്തിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡി വിശിഷ്ടാതിഥി എന്ന് പ്രസിഡന്റ് അബ്ബാസ്. അതുകൊണ്ടുതന്നെ ആദ്യമായി എത്തുന്ന അതിഥിയെ സകല പ്രൗഢിയോടെയും സ്വീകരിക്കാനൊരുങ്ങി കാത്തിരിക്കുകയാണ് രാജ്യം.

യുവാവിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം കാണാനില്ല; അന്വേഷിച്ചപ്പോള്‍ ഡോക്റ്റര്‍ പറഞ്ഞത്….

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മോഡി കഴിഞ്ഞദിവസം ജോര്‍ദാനിലെത്തി. ജോര്‍ദാനില്‍ അബ്ദുല്ല രണ്ടാമന്‍ രാജാവിനെ കണ്ട മോഡി, ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം ഒടുവില്‍ ഇന്ത്യയിലെത്തുന്ന അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ സന്ദര്‍ശനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മോഡി പറഞ്ഞു.

ജോര്‍ദാന്‍ തലസ്ഥാനമായ അമാനില്‍നിന്നു ഹെലികോപ്റ്റര്‍ മാര്‍ഗമാണു മോഡി ഫലസ്തീനിലെ റാമല്ലയിലെത്തുക. മോഡി വിശിഷ്ടാതിഥിയാണെന്നും സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കൊട്ടാരം അറിയിച്ചു. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന മോഡി ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ സ്മാരക മ്യൂസിയം സന്ദര്‍ശിക്കും.

അറാഫത്ത് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, റാമല്ലയിലെ ഐടി പാര്‍ക്കിന്റെ ഉദ് ഘാടനവും നിര്‍വഹിക്കും. പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തുമെന്നും ഫലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ ആവര്‍ത്തിക്കുമെന്നും മോഡി അറിയിച്ചു.

ഫലസ്തീനില്‍നിന്നു മോഡി യുഎഇയിലേക്കു തിരിക്കും. യുഎഇയില്‍ ആറാമതു ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും. അവസാന ഘട്ടമായി ഒമാന്‍ സന്ദര്‍ശിക്കും. അവിടെ 11നു സുല്‍ത്താനുമായും മറ്റു നേതാക്കളുമായും ചര്‍ച്ച നടത്തും. ഇന്ത്യയില്‍ മുതല്‍മുടക്കുന്നതു സംബന്ധിച്ച്‌ ഒമാനിലെ വന്‍കിട ബിസിനസുകാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്ത്യക്കാരുടെ പ്രതിനിധികളെയും കാണും. 2015നു ശേഷം ഗള്‍ഫിലും പശ്ചിമേഷ്യയിലും മോഡി നടത്തുന്ന അഞ്ചാമത്തെ സന്ദര്‍ശനമാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*