ഒരു നിമിഷത്തെ അശ്രദ്ധ, വിവാഹ വീട്ടില്‍ സംഭവിച്ചത് വന്‍ ദുരന്തം…

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വിവാഹ വീട്ടില്‍ കൂട്ടനിലവിളി ഉയര്‍ന്നു. വിവാഹത്തിന്റെ സന്തോഷം അലതല്ലി നില്‍ക്കെയാണ് പെട്ടന്ന് ദുരന്തം സംഭവിച്ചത്. വിവാഹത്തിന് ശേഷം വരന്റെ വീട്ടിലേക്ക് വധുവിനെ യാത്രയാക്കിയത് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

പെറ്റമ്മയെ വെപ്പാട്ടിയായി ചിത്രീകരിച്ചു; ഞാന്‍ മലയാളികളുടെ ശത്രു; പക്ഷേ ഇപ്പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുന്നു…!

വധൂ വരന്‍മാര്‍ കയറിയ എസ്.യു.വിക്ക് മുന്നിലേക്ക് അവരെ അഭിനന്ദിച്ച്‌ നൃത്തം ചെയ്യുകയായിരുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. അപകടത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ അമര്‍ത്തിയതാണ് ദുരന്തം ക്ഷണിച്ചു വരുത്തിയത്.

ആളുകളെ ഇടിച്ചു വീഴ്ത്തുന്നത് കണ്ട് വാഹനം നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബ്രേക്കിന് പകരം ആക്സിലേറ്റര്‍ അമര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ റിവേഴ്സ് ഗിയര്‍ ഇട്ടതോടെ വീണു കിടന്നവരുടെ പുറത്ത് കൂടി വാഹനം കയറിയിറങ്ങി. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഛത്തീസ്ഗഡിലെ ചംബാ ജില്ലയിലാണ് സംഭവം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*