ഒടുവിൽ ആ വലിയ സത്യം ഭാവന തിരിച്ചറിഞ്ഞു, ഇനി വാശിപിടിക്കാനില്ല!!

സ്വകാര്യ ജീവിതത്തിൽ ചില തിരിച്ചടികൾ നേരിട്ട താരമാണ് ഭാവന. എങ്കിലും മനസിന്റെ ധൈര്യം കൊണ്ട്‌ എല്ലാ തിരിച്ചടികളെയും തരണം ചെയ്ത ഭാവന ഇപ്പോൾ കന്നഡത്തിന്റെ മരുമകളാണ്. ഇക്കഴിഞ്ഞ ജനുവരി 22ന് കന്നട പ്രൊഡ്യൂസർ നവീനുമായി മലയാളത്തിന്റെ പ്രിയ നായിക വിവാഹിതയായിരുന്നു.

ആഴ്ചയിൽ ഒന്നിലധികം തവണ സെക്സിൽ ഏർപ്പെടുന്ന ദമ്പതികൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ!!

മികച്ച കഥാപാത്രങ്ങൾ തന്നെ തേടി വരികയാണെങ്കിൽ വിവാഹത്തിന് ശേഷവും സിനിമയിൽ അഭിനയിക്കും എന്നായിരുന്നു ഭാവനയുടെ നിലപാട്‌. എന്നാൽ സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കാന്‍ മാത്രമെ പറ്റുകയുള്ളുവെന്ന് നടി ഭാവന ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. വിവാഹശേഷം എന്തുകൊണ്ടാണ് കന്നഡ ചിത്രം തഗാരു തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഭാവന.

ശിവരാജ്കുമാര്‍ നായകനായി അഭിനയിക്കുന്ന പക്കാ കൊമേഴ്‌സ്യല്‍ ചിത്രമാണ് തഗാരു. നായകപ്രാധാന്യമുള്ള ചിത്രത്തില്‍ നായികയ്ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഈ ചിത്രം തെരഞ്ഞെടുത്തു എന്ന ചോദ്യം ഉയര്‍ന്നത്.

ശിവരാജ്കുമാറുമായി അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ സുരിയാണ് ജാക്കി എന്ന ചിത്രത്തിലൂടെ തന്നെ കന്നഡയില്‍ ലോഞ്ച് ചെയ്തത് തുടങ്ങിയ കാര്യങ്ങളും ഭാവന ചിത്രം തെരഞ്ഞെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടി. വിവാഹശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നിലവിൽ മലയാളത്തിൽ നിന്ന് ഓഫറുകൾ ഒന്നും വന്നിട്ടില്ല എന്ന് ഭാവന ഇതിനിടെ വ്യക്തമാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*