നിറഞ്ഞ കൈയ്യടികളോടെ ക്യാപ്റ്റൻ മുന്നേറുന്നു ; ക്യാപ്റ്റൻ മൂവി റിവ്യൂ വായിക്കാം…!

ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായിരുന്ന വി പി സത്യന്റെ കഥ പറയുന്ന ചിത്രം തീയറ്ററുകളിലെത്തി.”ക്യാപ്റ്റൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ പ്രജീഷ് സെൻ ആണ് തിരക്കഥയും സംവിധാനം. നിറഞ്ഞ കൈയ്യടികളോടെ പ്രേക്ഷകർ തീയറ്റർ വിട്ടത്.

ഇത്തിക്കരപക്കി ആരായിരുന്നു..? മുഹമ്മദ് അബ്ദുള്‍ ഖാദര്‍’ എന്ന ഇത്തിക്കരപക്കിയുടെ ജീവിതത്തിലേക്ക്…

വിപി സത്യനായി മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യ വേഷമിടുന്നു.കളിക്കളത്തിനപ്പുറത്തെ സത്യന്റെ കഥയാണ് ചിത്രം പറയുന്നത്.അനു സിത്താര വിപി സത്യന്റെ ഭാര്യ,അനിതയായി വേഷമിടുന്നു.രഞ്ജി പണിക്കർ,സിദ്ദിഖ്.സൈജു കുറുപ്പ്,അരുൺ പുനലൂർ,ദീപക് പറമ്പൊൾ,ജനാർദ്ദനൻ,ലക്ഷ്മി ശർമ്മ,തലൈവാസൽ വിജയ്,ശ്രീലത നമ്പൂതിരി,സന്തോഷ് കീഴാറ്റൂർ,നിർമ്മൽ പാലാഴി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

എഴുത്തുകാരി  മാധവിക്കുട്ടിയുടെ കഥപറഞ്ഞ “ആമി” റിലീസ് ചെയ്തു ഒരാഴ്ച പിന്നിടുമ്പോഴേക്കും മറ്റൊരു ബയോപിക് കൂടി മലയാസിനിമയിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ്.നവാഗതൻ എന്ന നിലയിൽ തിരക്കഥയും സംവിധാനവും പ്രജീഷ് ഗംഭീരമാക്കി.ഒരു പക്ഷെ പ്രിയ ഫുട്ബോൾ ഇതിഹാസം വിപി സത്യനോട് അങ്ങേയറ്റം നീതിപുലർത്താൻ ചിത്രത്തിന് കഴിഞ്ഞു എന്നതാണ് വാസ്തവം.

കാസ്റ്റിംഗിൽ ഏറ്റവും മുൻപന്തിയിലായിരിക്കും ഈ ചിത്രം.ജയസൂര്യ എന്ന നടന്റെ കരിയറിലെ ഒരു നാഴികക്കൽ തന്നെയാണ് ചിത്രം.വളരെ ഗംഭീരമായി വിപി സത്യനെ ജയസൂര്യ അവതരിപ്പിച്ചു. സത്യന്റെ ഭാര്യ വേഷം ചെയ്ത അനു  സിത്താരയും മികച്ച പ്രകടനമാണ് നടത്തിയത്.

സത്യന്റെ കോച്ച് ജാഫറായി രഞ്ജി പണിക്കരും മികച്ച അഭിനയമാണ് കാഴ്ചവച്ചത്.സിദ്ദിഖ്ന്റെ പ്രകടനവും ഏറെ ശ്രേധേയമാണ്. കൂടാതെ മാറ്റു വേഷങ്ങൾ ചെയ്ത ദീപക് പറമ്പൊൾ ,അരുൺ പുനലൂർ,സൈജു കുറുപ്പ് എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നായിത്തന്നെ ചെയ്തിട്ടുണ്ട്.  മുഖ്യമന്ത്രി കരുണാകരനായി ജനാർദ്ദനൻ വേഷമിടുന്നു.മലയാളത്തിന്റെ പ്രിയ നടൻ മമ്മൂക്ക ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം റോബി വർഗീസ് രാജ് നിർവഹിക്കുന്നു.

ഗോപി സുന്ദറാണ് സംഗീതം. പാട്ടു പെട്ടി എന്ന് തുടങ്ങുന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നത് വിശ്വജിത്താണ്.ഈ ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രൻ.വിഷ്വൽസും സംഗീതവും ചിത്രത്തിന് നല്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.പി ജയചന്ദ്രനെ കൂടാതെ വാണി ജയറാം,ശ്രേയ ഘോഷാൽ എന്നിവരും ചിത്രത്തിൽ പാടുന്നുണ്ട്.റഫീഖ് അഹമ്മദ്,ബികെ ഹരിനാരായണൻ,നിതീഷ് നടേരി,സ്വാതി ചക്രബർത്തി എന്നിവരുടേതാണ് വരികൾ.  ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ടി എൽ ജോർജാണ് ചിത്രം നിർമ്മിചിരിക്കുന്നത്.ആന്റോ ജോസെഫ് ഫിലിം കമ്പനിയാണ് വിതരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*