നിലവിലെ മൊബൈല്‍ നമ്പരുകള്‍ 13 അക്കത്തിലേക്ക് മാറുമോ?; വിശദീകരണവുമായി ടെലികോം വിദഗ്ധര്‍..!

നിലവിലെ മൊബൈല്‍ നമ്പറുകള്‍ ജൂലൈ മുതല്‍ 13 അക്കത്തിലേക്ക് മാറുന്നതില്‍ സത്യാവസ്ഥ വിശദീകരിച്ച് ടെലികോം വിദഗ്ധര്‍. മൊബൈല്‍ നമ്പറുകളല്ല പകരം മെഷീന്‍ ടു മെഷിന്‍ നമ്പറുകളാണ് 13 അക്കത്തിലേക്ക് മാറുന്നത്. ഇപ്പോഴുള്ള 10 അക്ക നമ്പറുകളെല്ലാം അതേപോലെ തന്നെ തുടരും.

ഭക്ഷണം നല്‍കാതെ മുത്തച്ഛന്റെ പീഡനം; 16 കിലോ മാത്രമുള്ള ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഞെട്ടിക്കുന്നതാണ്..!!

സൈ്വപിങ് മെഷീനുകള്‍, കാറുകള്‍, വൈദ്യുത മീറ്ററുകള്‍ തുടങ്ങിയവയിലാണ് മെഷിന്‍ ടു മെഷിന്‍ സിമ്മുകള്‍ ഉപയോഗിക്കുക. ടെലികോം മന്ത്രാലയത്തിന്റെ സര്‍ക്കലുറിലുണ്ടായ ആശയക്കുഴപ്പമാണ് തെറ്റിധാരണയുണ്ടാക്കിയതും മൊബൈല്‍ നമ്പരുകള്‍ 13 അക്കത്തിലേക്ക് മാറുമെന്നും വാര്‍ത്തകള്‍ പ്രചരിക്കാനിടയായത്.

ഒക്ടോബര്‍ 18 മുതല്‍ നിലവിലുള്ള എല്ലാ മെഷീന്‍ റ്റു മെഷീന്‍ ഉപയോക്താക്കളുടെയും മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളാക്കി മാറ്റാനാണ് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ജൂലായ് ഒന്ന് മുതല്‍ 13 അക്ക മെഷീന്‍ റ്റു മെഷീന്‍ നമ്പറുകളാണ് നല്‍കുക. എന്നാല്‍ നിലവിലുള്ള മൊബൈല്‍ഫോണ്‍ ഉപയോക്താക്കളെ ഈ മാറ്റം യാതൊരു വിധത്തിലും ബാധിക്കില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*