മധുവിന്‍െറ മരണം വടക്കേ ഇന്ത്യയിലായിരുന്നെങ്കില്‍ മോദിയുടെ രാജിക്കായി സമരം തുടങ്ങിയിട്ടുണ്ടാകും; കെ. സുരേന്ദ്രന്‍..!!

അട്ടപാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കമ്യൂണിസ്ടുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ മധുവിന് വേണ്ടി ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല- കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു..!

നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷ് എം.പിയും പാര്‍ലമ​​െന്‍റിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ ഇന്നലെ രാത്രി തന്നെ ഒരു ധര്‍ണ്ണ നടത്തി അതിന്‍റെ പടം ഇന്നത്തെ പത്രത്തില്‍ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു. ഡിഫി മുതല്‍ പുകാസ വരെയുള്ള വിപ്ളവസംഘടനകള്‍ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു.

നമ്ബര്‍ വണ്‍ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിന്‍റെ മണ്ഡലത്തില്‍പെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലന്‍ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികള്‍ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്.

ശതകോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ഇവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങള്‍ക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാര്‍ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്നം ബീഫ് കിട്ടാത്തതായിരുന്നെങ്കില്‍ രാജേഷ് അട്ടപ്പാടിയില്‍ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാല്‍ ഒരാഴ്ച നിരാഹാരവും കിടന്നേനെയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ കളിയാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*