ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ മധുവിന് വേണ്ടി ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല- കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു..!

പാലക്കാട് മുക്കാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ സാംസ്കാരിക കേരളത്തിന്റെ മാനസികാവസ്ഥയില്‍ കടുത്ത വിമര്‍ശനവുമായി നടന്‍ മജായ് മാത്യൂ. മധു ഒരു പാര്‍ട്ടിയുടെയും ആളല്ലാത്തതിനാല്‍ അയാള്‍ക്കു വേണ്ടി ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരുമുണ്ടാവില്ല.

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിച്ചാനും; സൂപ്പര്‍ താരത്തിന്റെ എന്‍ട്രി താരരാജാവിന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന….

കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും. കൊലനടത്തുന്നതിന് മുന്‍പ് കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിനു മുന്‍പ് സെല്‍ഫിയെടുത്ത് ആനന്ദിക്കുന്ന മലയാളി ഓര്‍ത്ത് ലജ്ജിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സാക്ഷര – സംസ്കാര കേരളമേ ലജ്ജിക്കുക, ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ അട്ടപ്പാടിയില്‍ മധു എന്ന മാനസീകാസ്വാസ്ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ-  മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല.

കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും, എങ്കിലും കൊല്ലപ്പെടുന്നതിനു മുബ് കൈകള്‍കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*